അമുദവനായി വിസ്മയിപ്പിക്കാന്‍ മമ്മൂക്കയെത്തുന്നു! പേരന്‍പിലെ പുതിയ ഗാനം പുറത്ത്! കാണൂ
മലയാളത്തിന്റെ മെഗാസ്റ്റാറിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന തമിഴ് ചിത്രമാണ് പേരന്‍പ്. ഒരിടവേളയ്ക്കു ശേഷം മമ്മൂക്ക തമിഴില്‍ തിരിച്ചെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവായ റാമാണ്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരിക്കുന്നത്.
ഇതിനകം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിച്ചിരുന്നു. ചിത്രത്തിലെ മമ്മൂക്കയുടെ പ്രകടനത്തെ പ്രശംസിച്ചായിരുന്നു എല്ലാവരും എത്തിയിരുന്നത്. ട്രാന്‍സ് ജെന്‍ഡറായ അഞ്ജലി അമീറാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്.

അഞ്ജലിക്കു പുറമെ സുരാജ് വെഞ്ഞാറമൂട്,സിദ്ധിഖ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സാധനയും ചിത്രത്തില്‍ ഒരു കഥാപാത്രമായി എത്തുന്നുണ്ട്. തമിഴില്‍ ചിത്രീകരിച്ച സിനിമ മലയാളത്തിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്.
റിലീസിങ്ങിനൊരുങ്ങവേ ചിത്രത്തിന്റെതായി പുതിയൊരു പാട്ട് കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. യുവന്‍ ശങ്കര്‍രാജയുടെ ഈണത്തില്‍ വിജയ് യേശുദാസ് പാടിയ ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിലെ ദൂരമായി എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്.


Click it and Unblock the Notifications