മമ്മൂക്കയുടെ വിസ്മയ പ്രകടനവുമായി പേരന്‍പിന്റെ പുതിയ ടീസര്‍! വീഡിയോ പുറത്തുവിട്ട് സംവിധായകന്‍! കാണൂ

By Midhun Raj

മമ്മൂക്കയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് പേരന്‍പ്. ഒരിടവേളയ്ക്കു ശേഷം മെഗാസ്റ്റാര്‍ തമിഴിലേക്ക് എത്തിയ ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ഫെബ്രുവരി ഒന്നിനാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പേരന്‍പിന്റെതായി പുറത്തിറങ്ങിയ പുതിയ ടീസര്‍ സിനിമാ പ്രേമികളെ അതിശയിപ്പിച്ചിരുന്നു.

മമ്മൂക്ക വിസ്മയപ്രകടനം നടത്തുന്ന പേരന്‍പിലെ ഒരു രംഗമാണ് ചിത്രത്തിന്റെ ടീസറില്‍ അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ടീസറിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. സംവിധായകന്‍ റാം തന്നെയായിരുന്നു ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നത്.

 peranbu,

ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിലേറെ ആയെങ്കിലും വിവിധ ചലച്ചിത്രോത്സവങ്ങളിലെ പ്രദര്‍ശനത്തിനു ശേഷമാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് രണ്ട് മണിക്കൂര്‍ 27 മിനുട്ട് ദൈര്‍ഘ്യമാണുളളത്. സിദ്ധിഖ്,സുരാജ് വെഞ്ഞാറമൂട്, സമുദ്രക്കനി, സാധന, അഞ്ജലി അമീര്‍, അഞ്ജലി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

അച്ഛനും മകളും തമ്മിലുളള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് പേരന്‍പ്. ചിത്രത്തില്‍ അമുദന്‍ എന്ന ടാക്‌സി ഡ്രൈവറായിട്ടാണ് മമ്മൂക്ക എത്തുന്നത്. യുവന്‍ ശങ്കര്‍ രാജ ഒരുക്കിയ പാട്ടുകളും ചിത്രത്തിന്റെതായി നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X