»   » തമിഴിലെ വിവാദ നായകനൊപ്പം മമ്മൂട്ടി എത്തുന്നു; സംവിധാനം അല്‍ഫോണ്‍സ് പുത്രന്‍ !!

തമിഴിലെ വിവാദ നായകനൊപ്പം മമ്മൂട്ടി എത്തുന്നു; സംവിധാനം അല്‍ഫോണ്‍സ് പുത്രന്‍ !!

Posted By: Rohini
Subscribe to Filmibeat Malayalam

ഭാഷയുടെ അതിര്‍ വരമ്പുകള്‍ ലംഘിച്ച് പ്രേമം എന്ന ചിത്രത്തെ മലയാളത്തിലെന്ന പോലെ തമിഴിലും വിജയിപ്പിച്ച സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. നേരം, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം തമിഴിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നതാണ്.

അല്‍ഫോണ്‍സ് പുത്രന്റെ കുഞ്ഞിനെ കൈയ്യിലെടുത്ത് നില്‍ക്കുന്ന മമ്മൂട്ടിയുടെ മുഖത്തെ ആ ചിരി ഒന്ന് നോക്കൂ

മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം അല്‍ഫോണ്‍സ് കൈ കോര്‍ക്കുന്നതായ വാര്‍ത്തകളും അതിനൊപ്പം വന്നു. അല്‍ഫോണ്‍സ് ചെയ്യുന്ന തമിഴ് ചിത്രത്തില്‍ മമ്മൂട്ടി അതിഥി താരമായി എത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ആരാണ് ചിത്രത്തിലെ നായകന്‍ എന്നറിയാമോ?

സിലമ്പരസന്‍

തമിഴില്‍ പ്രണയ ഗോസിപ്പുകളാണെങ്കിലും, താര സംഘടനയായ നടികര്‍ സംഘത്തിന്റെ വിഷയമാണെങ്കിലും എന്നും വിവാദത്തില്‍ അകപ്പെടുന്ന നായകന്‍ സിലമ്പരസന്‍ എന്ന ചിമ്പുവിനൊപ്പമാണ് അല്‍ഫോണ്‍സിന്റെ അടുത്ത ചിത്രം.

അതിഥി വേഷത്തില്‍ മെഗാസ്റ്റാര്‍

ചിത്രത്തില്‍ അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. അതിഥി വേഷമാണെങ്കിലും കഥയില്‍ വളരെ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണത്രെ മമ്മൂട്ടിയുടേത്.

നാല് ഭാഷകളിലോ?

നാല് ഭാഷകളിലായൊരുക്കുന്ന ചിത്രമാണിതെന്നാണ് വിവരം. തമിഴിന് പുറമെ മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെട്ട ചിത്രമല്ല എന്നും മാസ് ആക്ഷന്‍ എന്റര്‍ടൈന്‍മെന്റായിരിയ്ക്കും എന്നുമാണ് കേള്‍ക്കുന്നത്.

അതിന് ശേഷം ലാലിനൊപ്പം

മമ്മൂട്ടിയെയും സിലമ്പരസനെയും വച്ചുള്ള ഈ ചിത്രത്തിന് ശേഷം അല്‍ഫോണ്‍സ് മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യുന്നു എന്നാണ് വാര്‍ത്തകള്‍ കേള്‍ക്കുന്നത്. ഒപ്പം എന്ന പ്രിയദര്‍ശന്‍ ചിത്രത്തിന്റെ ട്രെയിലര്‍ എഡിറ്റ് ചെയ്തത് അല്‍ഫോണ്‍സ് പുത്രനായിരുന്നു. അതിലൂടെ തന്നെ മോഹന്‍ലാലിന്റെ പ്രിയം പിടിച്ചു പറ്റുകയും ചെയ്തു.

English summary
Mammootty - Simbu for the record breaking blockbuster director Alphonse Puthran

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam