ഒന്നേ കേട്ടുള്ളൂ... പ്രേക്ഷകര്‍ക്ക് ഇതൊരു വ്യത്യസ്ത അനുഭവമായിരിക്കുമെന്നും മമ്മൂട്ടി!
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി നായകനാകുന്ന തമിഴ് ചിത്രം പേരമ്പിനെ കുറിച്ച് വാര്‍ത്തകള്‍ വന്നതാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി നായകനാകുന്ന തമിഴ് ചിത്രം പേരമ്പിനെ കുറിച്ച് വാര്‍ത്തകള്‍ വന്നതാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പേരന്‍പെന്ന് മമ്മൂട്ടി. ചിത്രത്തിന്റെ കഥ ആദ്യം കേട്ടപ്പോള്‍ തന്നെ തനിക്ക് ഇഷ്ടമായെന്നും മമ്മൂട്ടി പറഞ്ഞു.
ഇത് തനിക്കൊരു വ്യത്യസ്ത അനുഭവമായിരിക്കും. സ്‌നേഹം മുതല്‍ക്കൂട്ടാക്കിയ ഒരു മനുഷ്യന്റെ കഥയാണ് റാം പേരന്‍പിലൂടെ പറയുന്നത്. അഞ്ജലിയും ബേബി സാധനയുമാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തീര്‍ച്ചയായും ഇതൊരു വ്യത്യസ്ത കഥാപാത്രമായിരിക്കും. കാണികള്‍ക്ക് ഇതൊരു അവിസ്മരണീയമായ കാഴ്ചപാടായിരിക്കും.

അതേ സമയം മമ്മൂട്ടി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണം എന്ന ചിത്രത്തിന്റെ തിരക്കിലാണ്. ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ലീല എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.


Click it and Unblock the Notifications