വില്ലന്‍ വേഷത്തിലല്ല, വിജയ്-അറ്റ്‌ലി ചിത്രത്തില്‍ മമ്മൂട്ടിയും?
വിജയ് യുടെ 60ാം ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി വില്ലന്‍ വേഷത്തില്‍ എത്തുന്നുവെന്ന് വാര്‍ത്തകള്‍ വന്നത് അടുത്തിടെയാണ്. എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നില്ലെന്ന് പിന്നീട്...
വിജയ് യുടെ 60ാം ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി വില്ലന്‍ വേഷത്തില്‍ എത്തുന്നുവെന്ന് വാര്‍ത്തകള്‍ വന്നത് അടുത്തിടെയാണ്. എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നില്ലെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. മലയാളത്തില്‍ തിരക്കായതിനാലാണ് വിജയ് യുടെ അറുപതാം ചിത്രമായ ഭൈരവയില്‍ മമ്മൂട്ടി അഭിനയിക്കാത്തതെന്നായിരുന്നു റിപ്പോര്‍ട്ടുകളില്‍ പറഞ്ഞത്.
എന്നാല്‍ മമ്മൂട്ടി വിജയ് യ്‌ക്കൊപ്പം അഭിനയിക്കുന്നുണ്ട്. തെറിക്ക് ശേഷം അറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിജയ് യും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിക്കുന്നത്. പക്ഷേ ചിത്രത്തില്‍ മമ്മൂട്ടിയുടെ റോള്‍ എന്താണെന്ന് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

വിജയ് യുടെ ആഗ്രഹം
മോഹന്‍ലാലിനൊപ്പം അഭിനയിച്ച വിജയ് യ്ക്ക് മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ താത്പര്യമുള്ളതായും മുമ്പ് പറഞ്ഞിരുന്നു. മോഹന്‍ലാലും വിജയ് യും ഒന്നിച്ച് അഭിനയിച്ച ജില്ല സൂപ്പര്‍ഹിറ്റായിരുന്നു.

ഭൈരവയുടെ തിരക്കില്‍
തെറിയ്ക്ക് ശേഷം വിജയ് തന്റെ അറുപതാമത്തെ ചിത്രത്തിന്റെ തിരക്കിലാണ്. ഭരതന്‍ സംവിധാനം ചെയ്യുന്ന ഭൈരവയാണ് ചിത്രം. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

മമ്മൂട്ടിയും തിരക്കിലാണ്
ദ ഗ്രേറ്റ് ഫാദര്‍, രഞ്ജിത്ത് സംവിധാനം ചെയ്യുന്ന വമ്പന്‍ എന്നീ ചിത്രങ്ങളുടെ തിരക്കിലാണിപ്പോള്‍ മമ്മൂട്ടി. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്തുമസിന് തിയേറ്ററുകളില്‍ എത്തും.

തോപ്പില്‍ ജോപ്പന്‍
ജോണി ആന്റണി സംവിധാനം ചെയ്ത തോപ്പില്‍ ജോപ്പനാണ് തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രം. ഒക്ടോബര്‍ ഏഴിനാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.


Click it and Unblock the Notifications











