For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദേശീയ അവാര്‍ഡ് മമ്മൂട്ടിക്ക് തന്നെ! വാനോളം പ്രതീക്ഷയുമായി പേരന്‍പിന്റെ ടീസര്‍ പുറത്ത്, കാണൂ!

  |

  കൈനിറയെ സിനിമകള്‍ സ്വീകരിക്കുന്നതിനിടയിലും തന്റെ സിനിമകളില്‍ വ്യത്യസ്തതയുണ്ടായിരിക്കണമെന്ന കാര്യത്തില്‍ അങ്ങേയറ്റം നിര്‍ബന്ധബുദ്ധി പുലര്‍ത്തുന്നയാളാണ് താനെന്ന് മമ്മൂട്ടി ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. തനിക്ക് ലഭിക്കുന്ന കഥാപാത്രത്തെ അതിമനോഹരമാക്കിയാണ് താരം അവതരിപ്പിക്കുന്നതെന്ന് നേരത്തെ മറ്റ് പലരും സാക്ഷ്യപ്പെടുത്തിയിരുന്നു. ഹോളിവുഡില്‍ നിന്നടക്കം താരത്തിന് അഭിനന്ദനം ലഭിച്ചിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമൊക്കെ ആധിപത്യം സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ താരം.

  പേളി മാണി പാടിയപ്പോള്‍ സംഭവിച്ചത്? ഇതിലും മികച്ച പണി ഇനി കിട്ടാനില്ല! വീഡിയോ ഉണ്ട് കേട്ടോ!

  റിലീസിന് മുന്‍പ് തന്നെ മികച്ച നിരൂപക പ്രശംസ നേടിയ സിനിമയായ പേരന്‍പ് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് പ്രതീക്ഷകളെ വാനോളമുയര്‍ത്തുന്ന ടീസര്‍ പുറത്തുവിട്ടത്. പ്രൗഢഗംഭീരമായ ഓഡിയോ ലോഞ്ച് ചടങ്ങിനിടയില്‍ വെച്ചായിരുന്നു ടീസര്‍ റിലീസും നടന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരങ്ങളും അണിയറപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. റാമിന്റെ സംവിധാനവും യുവന്‍ശങ്കര്‍രാജയുടെ ഈണമാവുമ്പോള്‍ അത് ക്ലാസാവുമെന്ന കാര്യത്തിന് അപ്പീലില്ലെന്നാണ് ആരാധകരുടെ വാദം. കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസറിനെക്കുറിച്ച് കൂടുതലറിയന്‍ തുടര്‍ന്നുവായിക്കൂ.

  ഹിമയുടെ യുദ്ധം ഇനി പുറത്തുനിന്ന്! ബിഗ് ബോസില്‍ നിന്നും താരം പുറത്തായതിന് പിന്നിലെ കാരണം? കാണൂ!

  റിലീസിനും മുന്‍പേ റെക്കോര്‍ഡുകള്‍

  റിലീസിനും മുന്‍പേ റെക്കോര്‍ഡുകള്‍

  റിലീസിന് മുന്‍പ് തന്നെ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് പേരന്‍പ്. സിനിമാപ്രേമികളെ സംബന്ധിച്ച് ഏറെ സന്തോഷകരമായ കാര്യം കൂടിയാണ്. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യന്‍ സിനിമയും അണിയറപ്രവര്‍ത്തകരും അംഗീകരിക്കപ്പെടുന്നതില്‍ താരങ്ങളും അണിയറപ്രവര്‍ത്തകരും സന്തോഷത്തിലാണ്. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ 17മാത്തെ സ്ഥാനത്തെത്തിയിരുന്നു ഈ സിനിമ.

   തമിഴിലേക്കുള്ള തിരിച്ചുവരവ്

  തമിഴിലേക്കുള്ള തിരിച്ചുവരവ്

  വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ചാണ് മമ്മൂട്ടി തമിഴിലേക്കെത്തിയത്. 12 വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം തമിഴിലേക്കെത്തിയത്. ദളപതി, അഴകന്‍, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, ആനന്ദം തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെ മനസ്സില്‍ സ്ഥിപ്രതിഷ്ഠ നേടിയ താരം കൂടിയാണ് മമ്മൂട്ടി. വന്ദേമാതരമെന്ന സിനിമയ്ക്ക് ശേഷം അദ്ദേഹം അഭിനയിച്ച തമിഴ് ചിത്രമാണ് പേരന്‍പ്. ഭാഷാഭേദമില്ലാതെ അഭിനയിക്കാന്‍ കഴിയുകയെന്നത് ഒരു അഭിനേതാവിനെ സംബന്ധിച്ച് സുപ്രധാനമായ കാര്യമാണ്.

  അഭിനയമികവിനെ വാഴ്ത്തി സിനിമാലോകം

  അഭിനയമികവിനെ വാഴ്ത്തി സിനിമാലോകം

  അമുതവന്‍ എന്ന ടാക്‌സിഡ്രൈവറായാണ് അദ്ദേഹം ഈ സിനിമയില്‍ അഭിനയിക്കുന്നത്. വൈകാരികതകളേറെയുള്ള കുടുംബചിത്രമാണ് പേരന്‍പ്. അഞ്ജലി, അഞ്ജലി അമീര്‍, സമുദ്രക്കനി തുടങ്ങിയവരും സിനിമയില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി തന്നെയായിരുന്നു നായികയായ അഞ്ജലി അമീറിനെ സംവിധായകന് പരിചയപ്പെടുത്തിയത്. ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ ഈ ചിത്രത്തിലൂടെ നായികയായി തുടക്കം കുറിക്കുവെന്നതാണ് മറ്റൊരു പ്രത്യേകത. താരത്തിന്റെ പിന്തുണയെക്കുറിച്ച് അഞ്ജലി നേരത്തെ വാചാലയായിരുന്നു.

  മമ്മൂട്ടി എന്ന താരത്തിനായി കാത്തിരുന്നു

  മമ്മൂട്ടി എന്ന താരത്തിനായി കാത്തിരുന്നു

  മമ്മൂട്ടി എന്ന താരത്തിനല്ലാതെ മറ്റാര്‍ക്കും അമുതവനെ അവതരിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു റാം. സിനിമയുടെ തിരക്കഥയുമായി മെഗാസ്റ്റാറിനെ സമീപിച്ചപ്പോള്‍ അദ്ദേഹം തന്റെ തിരക്ക് കൃത്യമായി അറിയിക്കുകയും മറ്റാരെയെങ്കിലും വെച്ച് ചിത്രം ചെയ്യാനുമായിരുന്നു നിര്‍ദേസിച്ചത്. എന്നാല്‍ തിരക്ക് കഴിഞ്ഞ് അദ്ദേഹം എത്തുന്നത് വെര കാത്തിരിക്കുകയായിരുന്നു സംവിധായകന്‍. ഏഴ് വര്‍ഷത്തിന് ശേഷമാമഅ മമ്മൂട്ടി എത്തിയത്. അദ്ദേഹത്തിന്‍രെ കാത്തിരിപ്പിന് അര്‍ത്ഥമുണ്ടായിരുന്നുവെന്ന് സിനിമ കണ്ടവരും വിലയിരുത്തിയിരുന്നു.

  ദേശീയ അവാര്‍ഡിനുള്ള സാധ്യത

  ദേശീയ അവാര്‍ഡിനുള്ള സാധ്യത

  അസാമാന്യ അഭിനയമികവുമായി മുന്നേറുന്ന മമ്മൂട്ടിക്ക് ഈ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് ലഭിക്കുമെന്നാണ് പല സിനിമാപ്രവര്‍ത്തകരും പ്രവചിച്ചത്. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകനും താരവും ഒരുമിക്കുമ്പോള്‍ ആ ചിത്രം ക്ലാസാവുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ലല്ലോ, അതിനാല്‍ത്തന്നെ ഇത്തവണത്തെ അവാര്‍ഡ് താരത്തിനാണെന്നാണ് പലരും പറയുന്നത്. പുരസ്‌കാര സാധ്യത തള്ളിക്കളയാനാവില്ല എന്തായാലും.

  ടീസര്‍ വൈറലാവുന്നു

  ടീസര്‍ വൈറലാവുന്നു

  മമ്മൂട്ടിയുടെ സിനിമകള്‍ക്ക് ലഭിക്കുന്ന അതേ സ്വീകാര്യത തന്നെയാണ് ടീസറുകള്‍ക്കും ട്രെയിലറിനുമൊക്കെ ലഭിക്കാറുള്ളത്. എന്തിനേറെ പറയുന്നു ലൊക്കേഷന്‍ ചിത്രങ്ങള്‍ വരെ ക്ഷണനനേരം കൊണ്ടാണ് വൈറലാവാറുള്ളത്. കഴിഞ്ഞ ദുവസം വൈകിട്ട് പുറത്തുവിട്ട ടീസര്‍ ക്ഷണനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡിങ്ങ് ഐറ്റമായി മാറിയത്.

  ടീസര്‍ കാണാം

  പേരന്‍പിന്‍രെ ടീസര്‍ കാണാം.

  ഡെറിക്കിന്റെ പടയോട്ടം

  ഡെറിക്കിന്റെ പടയോട്ടം

  അടുത്തിടെ റിലീസ് ചെയ്ത അബ്രഹാമിന്റെ സന്തതികള്‍ തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഷാജി പാടൂരായിരുന്നു ചിത്രമൊരുക്കിയത്. ഡെറിക്ക് അബ്രഹാം എന്ന പോലീസുകാരനെ കേരളക്കര ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. ബോക്‌സോഫീസിലും കുതിപ്പ് തുടരുകയാണ് ഈ സിനിമ. അതിനിടയിലാണ് പേരന്‍പിന്റെ ടീസര്‍ എത്തിയിട്ടുള്ളത്.

  തെലുങ്ക് സിനിമ പുരോഗമിക്കുന്നു

  തെലുങ്ക് സിനിമ പുരോഗമിക്കുന്നു

  തമിഴില്‍ മാത്രമല്ല മമ്മൂട്ടി തെലുങ്ക് ചിത്രമായ യാത്രയിലും അഭിനയിക്കുന്നുണ്ട്. യാത്രയ്ക്കായി അദ്ദേഹം നടത്തിയ മുന്നൊരുക്കങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തിയിരുന്നുവെന്ന് സംവിധായകനായ മാഹി വി രാഘവ് വ്യക്തമാക്കിയിരുന്നു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖരറെഡ്ഡിയുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സിനിമയൊരുക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

  പേരന്‍പ് തിയേറ്ററുകളിലേക്കെത്തുന്നത്

  പേരന്‍പ് തിയേറ്ററുകളിലേക്കെത്തുന്നത്

  മുന്‍നിര സംവിധായകരും താരങ്ങളുമൊക്കെ പേരന്‍പിനെക്കുറിച്ച് വാനോളം വാചാലനായതിനാല്‍ത്തന്നെ ഈ സിനിമയുടെ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ഓഗസ്റ്റ് ആദ്യവാരത്തില്‍ ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

  English summary
  Pernapu teaser viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X