നന്ദിനിയെന്ന കഥാപാത്രം ഞാൻ ചെയ്യാം; ആദ്യ ദിവസം തന്നെ തൃഷ; മണിരത്നം നൽകിയ മറുപടി

തമിഴ്നാട്ടിലും പുറത്തും വൻ ഹിറ്റായിരിക്കുകയാണ് പൊന്നിയിൻ സെൽവൻ സിനിമയുടെ രണ്ടാം ഭാ​ഗം. തമിഴ് സിനിമാ ലോകത്തിന് അഭിമാനമായി ഉയർത്തിപ്പിടിക്കാവുന്ന സിനിമയാണിതെന്ന് ഭൂരിഭാ​ഗം പേരും പറയുന്നു. അതേസമയം സിനിമ ഇഷ്ടപ്പെടാത്തവരും ഉണ്ട്. തമിഴ് ജനത നെഞ്ചിലേറ്റിയ നോവൽ സിനിമയാക്കിയപ്പോൾ നോവലിലെ സുപ്രധാന ഭാ​ഗങ്ങളിൽ ചിലത് സിനിമയിലില്ലെന്നും പല കഥാപാത്രങ്ങൾക്കും പ്രാധാന്യം കുറഞ്ഞ് പോയെന്നും അഭിപ്രായമുണ്ട്. നോവലിൽ പൂങ്കുഴലി എന്ന കഥാപാത്രത്തിന് വലിയ പ്രാധാന്യമുണ്ട്.

എന്നാൽ സിനിമയിൽ കുറച്ച് സീനുകളിലേക്ക് ഈ കഥാപാത്രം ചുരുങ്ങി. സിനിമയുടെ കഥയ്ക്കപ്പുറം ദൃശ്യ ഭം​ഗിക്കാണ് മണിരത്നം പ്രാധാന്യം കൊടുത്തതെന്നും അഭിപ്രായമുണ്ട്. എന്നാൽ ഈ വിമർശനത്തെ എതിർക്കുന്നവരും ഏറെയാണ്. അഞ്ച് ഭാ​ഗങ്ങളുള്ള വലിയൊരു നോവൽ സിനിമയാക്കുമ്പോൾ അതിൽ ചില ഭാ​ഗങ്ങൾ ഒഴിവാക്കേണ്ടി വരുമെന്നാണ് ഇവർ പറയുന്നത്. പൊന്നിയിൻ സെൽവൻ എന്ന തമിഴ് ക്ലാസിക് നോവലിനോട് നീതി പുലർത്തിക്കൊണ്ട് തന്നെ കഥയെ ദൃശ്യവൽക്കരിക്കാൻ മണിരത്നത്തിന് കഴിഞ്ഞെന്നും ഇവർ വാദിക്കുന്നു.

Aishwarya Rai

എന്ത് തന്നെയായാലും സിനിമ ബോക്സ് ഓഫീസിൽ പണം വാരുകയാണ്. റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളിൽ 250 കോടി രൂപ നേടാൻ സിനിമയ്ക്ക് കഴിഞ്ഞു. ഐശ്വര്യ റായ്, വിക്രം, ജയം രവി, കാർത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല, പാർത്ഥിപൻ, ശരത്കുമാർ, പ്രഭു തുടങ്ങി വൻ താരനിര സിനിമയിൽ അണിനിരന്നു.

പൊന്നിയിൻ സെൽവൻ‌ രാജകുമാരനാണ് ടെെറ്റിലിലെങ്കിലും കഥയെ മുന്നോട്ട് നയിക്കുന്നത് കുന്ദവി, നന്ദിനി എന്നീ രണ്ട് കഥാപാത്രങ്ങളാണ്. സൗന്ദര്യം കൊണ്ട് ആരെയും മയക്കുന്ന നന്ദിനിയുടെ പകയും ‍ഇതിനെ പ്രതിരോധിക്കുന്ന കൗശലക്കാരിയായ കുന്ദവിയുമാണ് കഥയിലെ പ്രധാന ആകർഷണ ഘടകം.

സിനിമയിൽ കുന്ദവിയെ അവതരിപ്പിച്ചത് നടി തൃഷയും നന്ദിനി എന്ന കഥാപാത്രം ചെയ്തത് ഐശ്വര്യ റായിയുമാണ്. ഇപ്പോഴിതാ നന്ദിനി എന്ന കഥാപാത്രത്തെക്കുറിച്ച് തൃഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നന്ദിനി എന്ന കഥാപാത്രത്തെ എനിക്ക് വളരെ ഇഷ്ടമാണ്. ആ കഥാപാത്രം ചെയ്യാൻ എനിക്കിഷ്ടവുമായിരുന്നു.

Trisha, Aishwarya Rai

മണി സാറുടെ ഓഫീസിൽ ആദ്യമെത്തിയ ദിവസം ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം പറ്റില്ലെന്ന് പറഞ്ഞു. അതാദ്യമേ സൈൻ ചെയ്തതാണ്. ഐശ്വര്യക്ക് മാത്രമേ അത് ചെയ്യാൻ പറ്റൂയെന്ന് പറഞ്ഞു. ഞാനതിനോട് പൂർണമായും യോജിക്കുന്നു, തൃഷ പറഞ്ഞതിങ്ങനെ. ഐശ്വര്യക്ക് പകരം മറ്റാർക്കും നന്ദിനി എന്ന കഥാപാത്രം ചെയ്യാൻ പറ്റില്ലെന്ന് ഏവരും സമ്മതിക്കുന്നുണ്ട്. അഴക് കൊണ്ട് ചോഴ രാജവംശത്തെ വലച്ച കഥാപാത്രമാണ് നന്ദിനി.

അഴക് കൊണ്ട് ലോക പ്രശസ്തയായ ഐശ്വര്യ തന്നെയാണ് ഈ കഥാപാത്രത്തിന് അനുയോജ്യയെന്ന് ഇവർ പറയുന്നു. മണിരത്നത്തിന് എന്നും പ്രിയപ്പെട്ട നായിക നടി ഐശ്വര്യ റായ് തന്നെയാണ്. നടിയുടെ ആദ്യ സിനിമ ഇരുവർ ഒരുക്കിയത് മണിരത്നമാണ്. പിന്നീട് ​ഗുരു, രാവണൻ എന്നീ മണിരത്നം സിനിമകളിലും ഐശ്വര്യ നായികയായി. ബോളിവുഡിലെ മുൻനിര നായികയായ ഐശ്വര്യ എന്നും തെന്നിന്ത്യൻ സിനിമകൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്.

ചോഴ രാജവംശത്തിന്റെ ചരിത്ര പശ്ചാത്തലവും ഉൾക്കൊള്ളുന്ന നോവലായതിനാൽ ഒരു കഥ എന്നതിനപ്പുറം തമിഴ് ജനതയുടെ മനസ്സിൽ പൊന്നിയിൻ സെൽവന് വലിയ സ്ഥാനമുണ്ട്. കാണുന്നത്. തമിഴ്നാട്ടിലെ മിക്കവർക്കും വായിച്ചറിഞ്ഞോ പറഞ്ഞ് കേട്ടോ സുപരിചിതമാണ് പൊന്നിയിൻ സെൽവൻ നോവലിന്റെ കഥ. നന്ദിനി എന്ന കഥാപാത്രം അവതരിപ്പിക്കാൻ മിക്ക തമിഴ് നടിമാർക്കും ആ​ഗ്രഹമുണ്ടായിരുന്നു. തനിക്ക് ഐശ്വര്യ റായോട് അസൂയ തോന്നുന്നെന്ന് നടി മീന അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു.

Read more about: trisha aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X