സൂര്യയ്ക്ക് പേരിട്ടത് ആരാണെന്ന് അറിയാമോ?
പ്രശസ്ത നടന്‍ ശിവകുമാറിന്റെ മകനാണ് സൂര്യ. സൂര്യയുടെ ശരിയായ പേര് ശരവണന്‍ ശിവകുമാര്‍ എന്നാണെന്ന് ആരാധകര്‍ക്കൊക്കെ അറിയാവുന്ന നഗ്ന സത്യം. എന്നാല്‍ അധികമാര്‍ക്കും അറിയാത്ത മറ്റൊരു സത്യമുണ്ട്.
സൂര്യയ്ക്ക് സൂര്യ എന്ന് പേര് നിര്‍ദ്ദേശിച്ചത് സാക്ഷാല്‍ മണിരത്‌നമാണ്. സിനിമയില്‍ പേരുമാറ്റുന്നത് പുത്തരിയല്ല. ഭാഗ്യപരീക്ഷണത്തിന് വേണ്ടിയും അല്ലാതെയും ഇങ്ങനെ പലരുടെയും പേര് മാറ്റിയിട്ടുണ്ട്.

എന്നാല്‍ സൂര്യയുടെ പേര് മാറ്റിയത് ഭാഗ്യപരീക്ഷണത്തിന് വേണ്ടിയല്ല, പിന്നീട് ആ പേര് നടന് ഭാഗ്യമായി എന്നു മാത്രം. വസന്ത് സംവിധാനം ചെയ്ത നേര്‍ക്കു നേര്‍ എന്ന ചിത്രത്തിലൂടെ വിജയ്‌ക്കൊപ്പം സെക്കന്റ് ഹീറോ ആയിട്ടാണ് സൂര്യയുടെ വെള്ളിത്തിരാ പ്രവേശനം.
1997 ല്‍ പുറത്തിറങ്ങിയ ചിത്രം നിര്‍മിച്ചത് മണിരത്‌നമാണ്. ചിത്രത്തില്‍ സൂര്യയുടെ കഥാപാത്രത്തിന്റെ പേരാണ് സൂര്യ എന്നത്. നിലവില്‍ ഒരു ശരവണ തമിഴകത്ത് മിന്നി നില്‍ക്കുന്നത് കൊണ്ട് മണിരത്‌നം, ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് സൂര്യയ്ക്ക് നിര്‍ദ്ദേശിക്കുകയായിരുന്നത്രെ. പിന്നീട് മണിരത്‌നം സംവിധാനം ചെയ്ത ആയുധ എഴുത്ത് എന്ന ചിത്രത്തില്‍ സൂര്യ വേഷമിട്ടിട്ടുണ്ട്.


Click it and Unblock the Notifications