twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൊന്നിയന്‍ ശെല്‍വന്‍ ഒരുങ്ങുക രണ്ട് ഭാഗങ്ങളില്‍! തുറന്നുപറഞ്ഞ് മണിരത്‌നം

    By Midhun Raj
    |

    മണിരത്‌നത്തിന്റെ സ്വപ്‌ന ചിത്രമായ പൊന്നിയന്‍ ശെല്‍വത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ചെക്ക ചിവന്ത വാനം എന്ന സിനിമയ്ക്ക് പിന്നാലെയാണ് പുതിയ ചിത്രവുമായി സംവിധായകന്‍ എത്തുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തി എഴുതിയ തമിഴ് ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് മണിരത്‌നം സിനിമ എടുക്കുന്നത്. അടുത്തിടെ ഫേസ്ബുക്ക് ലൈവില്‍ വന്ന സമയത്ത് രണ്ട് ഭാഗങ്ങളായിട്ടാണ് പൊന്നിയന്‍ ശെല്‍വന്‍ എടുക്കുന്നതെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.

    ponniyan shelvam

    ശിവ ആനന്ദ്, കുമാരവേല്‍ തുടങ്ങിയവര്‍ക്കൊപ്പം ചേര്‍ന്നാണ് പൊന്നിയന്‍ ശെല്‍വത്തിന്റെ തിരക്കഥ സംവിധായകന്‍ തയ്യാറാക്കിയിരിക്കുന്നത്. ജയമോഹനാണ് സംഭാഷണങ്ങള്‍ എഴുതുന്നത്. മണിരത്‌നത്തിന്റെ തന്നെ മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. വിവിധ ഭാഷകളിലെ മുന്‍നിര താരങ്ങളാണ് പൊന്നിയന്‍ ശെല്‍വനില്‍ അഭിനയിക്കുന്നത്.

    പ്രവാസികളെ എത്തിക്കുക മൂന്ന് വഴിയില്‍; കേരളത്തിലേക്ക് അടുത്താഴ്ച, പ്രഥമ പരിഗണന ഇവര്‍ക്ക്

    വിക്രം, തൃഷ, വിക്രം പ്രഭു, കാര്‍ത്തി, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശരത് കുമാര്‍, ജയറാം, പ്രഭു, കിഷോര്‍, റഹ്മാന്‍, ലാല്‍, അശ്വിന്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പൊന്നിയന്‍ ശെല്‍വത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ തായ്‌ലന്‍ഡില്‍ പൂര്‍ത്തിയായിരുന്നു. ആദ്യ ഷെഡ്യൂളില്‍ കാര്‍ത്തി, ജയറാം, ജയം രവി. ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങളെല്ലാം അഭിനയിക്കാന്‍ എത്തിയിരുന്നു. ഏആര്‍ റഹ്മാന്‍ തന്നെയാണ് ഇത്തവണയും മണിരത്‌നം ചിത്രത്തിന് സംഗീതമൊരുക്കുന്നത്. രവി വര്‍മ്മന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും ചെയ്യുന്നു.

    അടുത്തിടെ ഭാര്യ സുഹാസിനി മണിരത്‌നത്തിനൊപ്പമായിരുന്നു സംവിധായകന്‍ ലൈവില്‍ എത്തിയിരുന്നത്. അന്ന് തന്റെ സിനിമകളെക്കുറിച്ചും മറ്റുമെല്ലാം മണിരത്‌നം സംസാരിച്ചിരുന്നു. മലയാളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയെക്കുറിച്ചും സംവിധായകന്‍ അന്ന് സംസാരിച്ചിരുന്നു. ലിജോയുടെ വലിയ ആരാധകനാണ് താനെന്നാണ് സംവിധായകന്‍ പറഞ്ഞത്. ലിജോയുടെ മിക്ക സിനിമകള്‍ കണ്ടിട്ടുണ്ടെന്നും മണിരത്നം വെളിപ്പെടുത്തിയിരുന്നു. ഇരുപതിലധികം സിനിമകളാണ് മണിരത്‌നത്തിന്റെതായി തമിഴില്‍ പുറത്തിറങ്ങിയിരുന്നത്. സംവിധാനത്തിന് പുറമെ നിരവധി ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നു സംവിധായകന്‍.

    നിന്റെ അപ്പനും അമ്മയും പല തന്ത്രങ്ങളും ഇറക്കും, വീഴാതെ തിരിച്ചടിക്കണം! ഇസക്കുട്ടനോട് ഉണ്ണിമായനിന്റെ അപ്പനും അമ്മയും പല തന്ത്രങ്ങളും ഇറക്കും, വീഴാതെ തിരിച്ചടിക്കണം! ഇസക്കുട്ടനോട് ഉണ്ണിമായ

    Read more about: mani ratnam
    English summary
    Mani Ratnam Reveals About Ponniyin Selvan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X