»   » മണിരത്‌നം ആവശ്യപ്പെട്ടു, ഒകെ കണ്‍മണി ഹിന്ദി റീമേക്കിങിലും നിത്യയും ദുല്‍ഖറും

മണിരത്‌നം ആവശ്യപ്പെട്ടു, ഒകെ കണ്‍മണി ഹിന്ദി റീമേക്കിങിലും നിത്യയും ദുല്‍ഖറും

Posted By:
Subscribe to Filmibeat Malayalam

മണിരത്‌നത്തിന്റെ അലൈപായുതെയ്ക്ക് ശേഷം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്ന ചിത്രമാണ് ഒകെ കണ്‍മണി. ശ്രദ്ധ കപൂറും ആദിത്യ ചോപ്രയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഹിന്ദി റീമേക്കിങില്‍ അഭിനയിക്കാനും ഏറ്റവും അനിയോജ്യര്‍ ദുല്‍ഖറും നിത്യ മേനോനും തന്നെ. അവര്‍ക്ക് പകരം വയ്ക്കാന്‍ മറ്റാരുമില്ല എന്നതാണ് വാസ്തവം.

സംവിധായകന്‍ മണിര്തനം പറയുന്നതും അത് തന്നെ. ഒകെ കണ്‍മണിയുടെ ഹിന്ദി റീമേക്കിങിന്റെ ചര്‍ച്ചകള്‍ നടന്നുക്കൊണ്ടിരിക്കുകയാണല്ലോ. ഹിന്ദിയിലും ദുല്‍ഖറിനെയും നിത്യാ മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കാന്‍ മണിരത്‌നം ഷാദ് അലിയോട് ആവശ്യപ്പെട്ടുവത്രേ. തുടര്‍ന്ന് വായിക്കൂ..

മണിരത്‌നം ആവശ്യപ്പെട്ടു, ഒകെ കണ്‍മണി ഹിന്ദി റീമേക്കിങിലും നിത്യയും ദുല്‍ഖറും

ഒരിടവേളയ്ക്ക് ശേഷം മണിരത്‌നം സംവിധാനം ചെയ്ത ചിത്രമാണ് ഒകെ കണ്‍മണി. ദുല്‍ഖര്‍ സല്‍മാനും നിത്യാ മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരു മനോഹരമായ പ്രണയക്കഥയായിരുന്നു ഒകെ കണ്‍മണി.

മണിരത്‌നം ആവശ്യപ്പെട്ടു, ഒകെ കണ്‍മണി ഹിന്ദി റീമേക്കിങിലും നിത്യയും ദുല്‍ഖറും

ചിത്രം തമിഴകത്ത് ഏറെ ഹിറ്റായിരുന്നു. ഇപ്പോള്‍ ഹിയിലേക്ക് റീമേക്ക് ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഷാഹിദ് അലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മണിരത്‌നം ആവശ്യപ്പെട്ടു, ഒകെ കണ്‍മണി ഹിന്ദി റീമേക്കിങിലും നിത്യയും ദുല്‍ഖറും

ആഷിക് 2ലെ ഹിറ്റ് ജോഡികളായ ആദിത്യ റോയ് ചോപ്രയും ശ്രദ്ധ കപൂറുമാണ് ഹിന്ദി റീമേക്കിങില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മണിരത്‌നം ആവശ്യപ്പെട്ടു, ഒകെ കണ്‍മണി ഹിന്ദി റീമേക്കിങിലും നിത്യയും ദുല്‍ഖറും

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ദുല്‍ഖറും നിത്യാ മേനോനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതത്രേ. ദുല്‍ഖര്‍-നിത്യാ മേനോന്‍ തന്നെയാണ് ഹിന്ദി റീമേക്കിങിലും ഏറ്റവും യോജിച്ചതെന്ന് മണിരത്‌നം പറഞ്ഞതാണ് ഷാദ് അലി തീരുമാനം മാറ്റാന്‍ കാരണമെന്ന് പറയുന്നു.

മണിരത്‌നം ആവശ്യപ്പെട്ടു, ഒകെ കണ്‍മണി ഹിന്ദി റീമേക്കിങിലും നിത്യയും ദുല്‍ഖറും

2000ത്തില്‍ പുറത്തിറങ്ങിയ മണിരത്‌നം ചിത്രമായ അലൈപായുതെ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നു. സാത്തിയായിരുന്നു അലൈപായുതെ ഹിന്ദി റീമേക്കിങ്.

English summary
Hindi remake of Ok Kanmani.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam