»   » കാര്‍ത്തിയും സായി പല്ലവിയും ഒന്നിക്കുന്ന മണിരത്‌നം ചിത്രം രണ്ട് കാരണത്താല്‍ മാറ്റിവച്ചു

കാര്‍ത്തിയും സായി പല്ലവിയും ഒന്നിക്കുന്ന മണിരത്‌നം ചിത്രം രണ്ട് കാരണത്താല്‍ മാറ്റിവച്ചു

Written By:
Subscribe to Filmibeat Malayalam

പ്രേമം, കലി എന്നീ രണ്ട് മലയാള സിനിമകള്‍ക്ക് ശേഷം മലയാളത്തിന്റെ മലര്‍ വസന്തം ജന്മനാടായ തമിഴ്‌നാട്ടിലേക്ക് പോകുകയാണ്. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയായിട്ടാണ് സായി ഇനി അഭിനയിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് മൂന്ന് മാസത്തേക്ക് നീട്ടിവച്ചു എന്നാണ് പുതിയ വാര്‍ത്ത.

നേരത്തെ ജൂണില്‍ ഷൂട്ടിങ് തുടങ്ങാനായിരുന്നു തീരുമാനിച്ചത്. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രകാരം സെപ്റ്റംബറിലാണ് ചിത്രീകരണം ആരംഭിയ്ക്കുക. ഷൂട്ടിങ് മാറ്റിവയ്ക്കാന്‍ രണ്ട് കാരണങ്ങളാണ് ഉള്ളതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. അതിലൊന്ന് കാലാവസ്ഥയാണ്. കാശ്മീരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സിനിമ ആവശ്യപ്പെടുന്ന കാലാവസ്ഥയ്ക്ക് വേണ്ടി സെപ്റ്റംബര്‍ വരെ കാത്തിരിക്കേണ്ടതുണ്ട്.

 sai-pallavi-karthi

രണ്ടാമത്തെ കാരണം ചിത്രത്തില്‍ കാര്‍ത്തി അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ ഹെയര്‍ സ്റ്റൈലിന് വേണ്ടിയാണ്. ഇപ്പോള്‍ കശ്‌മോര എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് കാര്‍ത്തി. ഈ ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായൊരു ഹെയര്‍സ്‌റ്റൈല്‍ മണിരത്‌നം ചിത്രത്തിന് ആവശ്യമാണ്. അത് സെറ്റ് ചെയ്യാന്‍ വേണ്ടിയാണ് രണ്ട് മാസത്തെ സമയം.

റോജ സ്‌റ്റൈലില്‍ ഒരു റൊമാന്റിക്- തീവ്രവാദ ബന്ധത്തിന്റെ കഥയാണ് ചിത്രമെന്ന് സൂചന ഉണ്ടായിരുന്നു. എന്നാല്‍ റൊമാന്റിക് ചിത്രം എന്നതിനപ്പുറം, വളരെ സീരിയസായ തീവ്രവാദ ബന്ധമൊന്നും ചിത്രത്തില്‍ പറയുന്നില്ല എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ചിത്രത്തില്‍ കാര്‍ത്തി എന്‍ഐര്‍ഐ ഉദ്യോഗസ്ഥനായും സായി പല്ലവി ഡോക്ടറായിട്ടുമാണ് എത്തുന്നത്.

English summary
Mani Ratnam's Next Postponed for Two Reasons

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam