പരാജയങ്ങള്‍ക്ക് വിരാമമിടാന്‍ ചാരക്കഥയുമായി മണിരത്‌നം
ഒരുകാലത്ത് തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനായിരുന്നു മണിരത്‌നം. എത്ര കണ്ടാലും മതിവരാത്ത ഒട്ടേറെ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. പല ചിത്രങ്ങളിലും ഒരു മാസ്മരിക സൗന്ദര്യം തന്നെ പ്രേക്ഷകര്‍ക്ക് ഫീല്‍ ചെയ്യാന് കഴിയാറുണ്ട്. അങ്ങനെ അദ്ദേഹം മണിരത്‌നം സ്റ്റൈല്‍ എന്നൊരു പ്രയോഗം തന്നെ തമിഴകത്ത് സൃഷ്ടിച്ചെടുത്തിരുന്നു.
എന്നാല്‍ സമീപകാലത്തായി അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍ പലരും ശ്രദ്ധിക്കപ്പെടാറുണ്ടെങ്കിലും തിയേറ്ററുകളില്‍ വിജയം നേടുകയെന്ന പതിവ് സംഭവിയ്ക്കുന്നില്ല. ഗുരു, ആയുധ എഴുത്ത്, രാവണ്‍, കടല്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ട ചിത്രങ്ങളായിരുന്നു.

ഇപ്പോള്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ഒരു വിരാമമിട്ട് പുതിയൊരു വിജയകഥയുണ്ടാക്കാനുള്ള ശ്രമത്തിലാണ് മണിരത്‌നം. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജ്ജുനയെ നായകനാക്കി ഒരു പുതിയ ചിത്രം പ്ലാന്‍ ചെയ്തിരിക്കുകയാണ് അദ്ദേഹം. ഇതൊരു ചാരക്കഥയാണെന്നാണ് സൂചന. തെലുങ്കിലെ മറ്റൊരു സൂപ്പര്‍താരമായ മഹേഷ് ബാബുവും ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു വേഷം ചെയ്യുന്നുണ്ട്.
നാഗാര്‍ജ്ജുന ചിത്രത്തില്‍ അധോലോക നായകന്റെ വേഷത്തിലായിരിക്കും എത്തുകയെന്നും ശ്രുതിഹസ്സനാണ് ചിത്രത്തിലെ ഒരു നായികയെന്നും കേള്‍ക്കുന്നു. ബോണ്‍ ഐഡന്റിറ്റിയെന്ന ചിത്രത്തിന്റേതിന് സമാനമായ തരത്തിലുള്ള വ്യത്യസ്തമായ ഒരു പ്രമേയമാണ് ചിത്രത്തിനായി മണിരത്‌നം തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് സൂചന.
മുമ്പ് 1989ല്‍ ഗീതാഞ്ജലിയെന്ന ചിത്രം നാഗാര്‍ജ്ജുനയെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്തിരുന്നു. ആ ചിത്രത്തിന് ശേഷം വീണ്ടും നാഗാര്‍ജ്ജുനയും മണിരത്‌നവും ഒന്നിയ്ക്കുന്ന ചിത്രമായിരിക്കും ഇത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വര്‍മ്മനാണ്. സംഗീതസംവിധാനം എആര്‍ റഹ്മാനും


Click it and Unblock the Notifications











