»   » അഭ്യൂഹങ്ങള്‍ക്ക് വിരാമം, മണി രത്‌നം ചിത്രത്തില്‍ ഫഹദ് ഫാസില്‍ തന്നെ???

അഭ്യൂഹങ്ങള്‍ക്ക് വിരാമം, മണി രത്‌നം ചിത്രത്തില്‍ ഫഹദ് ഫാസില്‍ തന്നെ???

Posted By: Karthi
Subscribe to Filmibeat Malayalam

കാട്ര് വെളിയിടെ എന്ന ചിത്രത്തിന് ശേഷം മണി രത്‌നം സംവിധാനം ചിത്രത്തില്‍ ആര് നായകനാകും എന്നാതാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമ ലോകത്തിലെ ചര്‍ച്ച. തമിഴിലും തെലുങ്കിലും ഒരുങ്ങുന്ന ചിത്രത്തിലെ നായകനെ ചൊല്ലി നിരവധി അഭ്യൂഹങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെ, തെലുങ്ക് താരങ്ങളായ നാനി, മഹേഷ് ബാബു, റാം ചരണ്‍ എന്നിവരുടെ പേരുകളാണ് ആദ്യ ഘട്ടത്തില്‍ പറഞ്ഞ് കേട്ടിരുന്നത്. കാട്ര് വെളിയിടെ നായിക അതിഥി റാവു ചിത്രത്തില്‍ നായികയാകുമെന്നും വിവരമുണ്ടായിരുന്നു. 

Fahadh Faasil-Mani ratnam

ഇപ്പോള്‍ ഏറ്റവും ഒടുവിലായി കേള്‍ക്കുന്ന പേര് ഫഹദ് ഫാസിലിന്റേതാണ്. മലയാളത്തിന് പുറമെ തമിഴിലേക്ക് ശ്രദ്ധ പതിപ്പിച്ച് തുടങ്ങിയ ഫഹദ് മണിരത്‌നത്തിന്റെ  ഓഫര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ജനറേഷനിലെ മികച്ച താരങ്ങളെയാണ് മണിരത്‌നം തന്റെ പുതിയ ചിത്രത്തിനായി നോക്കുന്നത്. 

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന വേലൈക്കാരന്‍ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്കും കാലെടുത്ത് വച്ചിരിക്കുകയാണ് ഫഹദ്. ഇത് കൂടാതെ വിജയ് സേതുപതി സാമന്ത ചിത്രത്തിലും ഫഹദ് പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഫഹദ് വില്ലനായി വേഷമിടുന്ന വേലക്കാരന്‍ സെപ്തംബര്‍ 29ന് തിയറ്ററുകളിലെത്തും.

English summary
There have been several reports about director Mani Ratnam planning a Tamil-Telugu bilingual. Names like Dulquer Salmaan, Nani, Mahesh Babu and Ram Charan have been doing the rounds for sometime now. Now, speculations are rife about Mani Ratnam approaching Fahadh Faasil to play the lead in this movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam