»   » ബോംബെ മലയാളത്തില്‍ എടുക്കാനിരുന്ന ചിത്രം, അത് നടക്കാതെ വന്നപ്പോള്‍ ഇരുവര്‍ സംഭവിച്ചു

ബോംബെ മലയാളത്തില്‍ എടുക്കാനിരുന്ന ചിത്രം, അത് നടക്കാതെ വന്നപ്പോള്‍ ഇരുവര്‍ സംഭവിച്ചു

Posted By:
Subscribe to Filmibeat Malayalam

1995ല്‍ അരവിന്ദ് സ്വാമിയും മനീഷ കൊയരാളെയും കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു ബോംബെ. മണിരത്‌നം സംവിധാനം ചെയ്ത ബോംബേ അക്കാലത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ ബോംബെ എന്ന ഹിറ്റ് ചിത്രം സംഭവിക്കാനിരുന്നത് മലയാളത്തിലായിരുന്നുവത്രേ.

എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരു കലാപത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ കാഴചപ്പാടില്‍ കലാപവും അതിന്റെ പിന്നാമ്പുറങ്ങളും ചിത്രീകരിയ്ക്കാനായിരുന്നു തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മണിരത്‌നവും എംടിയും ഏറെ ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. എന്നിട്ട് എന്തുക്കൊണ്ട് ഇങ്ങനെയൊരു ചിത്രം ഉണ്ടായില്ല.

ബോംബെ മലയാളത്തില്‍ എടുക്കാനിരുന്ന ചിത്രം, അത് നടക്കാതെ വന്നപ്പോള്‍ ഇരുവര്‍ സംഭവിച്ചു

ഒരു കുട്ടി കേന്ദ്ര കഥപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അത് മലയാളത്തില്‍ വിജയിക്കുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നില്ല. അതുക്കൊണ്ട് നിര്‍മ്മാതാക്കള്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

ബോംബെ മലയാളത്തില്‍ എടുക്കാനിരുന്ന ചിത്രം, അത് നടക്കാതെ വന്നപ്പോള്‍ ഇരുവര്‍ സംഭവിച്ചു

ഒരു മെട്രോപൊളിട്യന്‍ സിറ്റിയില്‍ വച്ച് ഇത്തരമൊരു ചിത്രം ഒരുക്കാന്‍ വന്‍ മുതല്‍ മുടക്ക് വേണമെന്നുള്ളതും ചിത്രത്തിന് തടസ്സമായി. അതോടു കൂടിയാണ് ചിത്രം തമിഴില്‍ ഒരുക്കുന്നത്.

ബോംബെ മലയാളത്തില്‍ എടുക്കാനിരുന്ന ചിത്രം, അത് നടക്കാതെ വന്നപ്പോള്‍ ഇരുവര്‍ സംഭവിച്ചു

ചിത്രം തമിഴില്‍ ചെയ്യാന്‍ തീരുമാനിച്ചതോടു കൂടി മികച്ച താരങ്ങളും ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തി. ചിത്രം സൂപ്പര്‍ ഹിറ്റുമായി. അങ്ങനെയാണ് ബോംബെ തമിഴില്‍ എത്തുന്നത്.

ബോംബെ മലയാളത്തില്‍ എടുക്കാനിരുന്ന ചിത്രം, അത് നടക്കാതെ വന്നപ്പോള്‍ ഇരുവര്‍ സംഭവിച്ചു

ബോംബെയ്ക്ക് വേണ്ടി എംടിയും മണിരത്‌നവും ഏറെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ആ സമയത്ത് എംടി തമിഴ് സിനിമയും രാഷ്ട്രീയത്തെ കുറിച്ചും സംസാരിച്ചിരുന്നു. ആ ചര്‍ച്ചയാണ് പിന്നീട് ഇരുവര്‍ എന്ന ചിത്രം ഉണ്ടാകാന്‍ കാരണം.

ബോംബെ മലയാളത്തില്‍ എടുക്കാനിരുന്ന ചിത്രം, അത് നടക്കാതെ വന്നപ്പോള്‍ ഇരുവര്‍ സംഭവിച്ചു

മോഹന്‍ലാല്‍, ഐശ്വര്യ റായ് എന്നിവര്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പിന്നീട് സൂപ്പര്‍ഹിറ്റായി. തമിഴില്‍ കൂടാതെ മലയാളം, തെലുങ്ക് എന്നീ ഭാഷകളിലും ഇരുവര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

English summary
Manirathnam about Bomaby film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam