ദുല്‍ഖര്‍ സല്‍മാന്‍ കഴിഞ്ഞാല്‍ ധനുഷ്!
മലയാളത്തിന്റെ യങ് സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി 'ഓകെ കണ്‍മണി' എന്ന ചിത്രത്തിന്റെ തിരക്കിലാണ് പ്രശസ്ത സംവിധായകന്‍ മണിരത്‌നം. നിത്യ മേനോന്‍ നായികയാകുന്ന ചിത്രത്തില്‍ കനിഹയും പ്രകാശ് രാജും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിന്റെ പണി പൂര്‍ത്തിയായാല്‍ ഉടന്‍ മണിരത്‌നം അടുത്ത ചിത്രത്തിലേക്ക് കടക്കും.
ദേശീയ അവാര്‍ഡ് ജേതാവായ ധനുഷിനെ നായകനാക്കിയാണ് മണിരത്‌നത്തിന്റെ അടുത്ത ചിത്രമെന്ന് അറിയുന്നു. ഹിന്ദിയിലും തമിഴിലുമായി ഒരുക്കുന്ന ചിത്രത്തില്‍ രണ്ടിലും ധനുഷ് തന്നെയായിരിക്കും നായകന്‍. നായികയെയോ മറ്റ് കഥാപാത്രങ്ങളെയോ തീരുമാനിച്ചിട്ടില്ല. ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രമെന്ന സൂചനയുമുണ്ട്.

ധനുഷിന്റെ ആക്ഷന്‍ ത്രില്ലറായ 'അനേഗനാ'ണ് ഉടന്‍ റിലീസാകുന്ന ചിത്രം. വ്യത്യസ്ത ഗെറ്റപ്പില്‍ ധനുഷ് എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസായി. അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച 'ഷമിതാബാ'ണ് ധനുഷിന്റെ അടുത്ത ബോളിവുഡ് റിലീസ്. ഏകദേശം അടുത്തടുത്തായി രണ്ട് ചിത്രങ്ങളും തിയേറ്ററിലെത്തും
മണിരത്‌നത്തിന്റെ ഓകെ കണ്‍മണി വളരെ സസ്പന്‍സോടെയാണ് ഒരുക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളെ സംബന്ധിച്ച കാര്യങ്ങളല്ലാതെ മറ്റൊന്നും പുറത്തുവിട്ടിട്ടില്ല. മലയാളത്തിലും തമിഴിലുമായാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.


Click it and Unblock the Notifications