»   » കാര്‍ത്തിയും സായി പല്ലവിയും മണിരത്‌നത്തിനൊപ്പം കാശ്മീരിലേക്ക്; ഇതൊരു റോജ സ്‌റ്റൈല്‍??

കാര്‍ത്തിയും സായി പല്ലവിയും മണിരത്‌നത്തിനൊപ്പം കാശ്മീരിലേക്ക്; ഇതൊരു റോജ സ്‌റ്റൈല്‍??

Written By:
Subscribe to Filmibeat Malayalam

മണിരത്‌നത്തിന്റെ മാസ്റ്റര്‍ പീസ് ചിത്രങ്ങളിലൊന്നാണ് റോജ. മാധുവും അരവിന്ദ് സ്വാമിയും ഒന്നിച്ച ചിത്രം ഒരു റൊമാന്റിക് ത്രില്ലറായിരുന്നു. 90കളിലെ ഒരു വികാരമായി മാറിയ റോജയില്‍ കാശ്മീര്‍ തീവ്രവാദത്തിന്റെ മുഖവും കടന്നുവരുന്നു.

എംബിബിഎസ് പൂര്‍ത്തിയാകും മുമ്പെ സായി പല്ലവി ഡോക്ടറാകുന്നു; ആക്കുന്നത് മണിരത്‌നം

വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമൊരു റോജ സ്റ്റൈല്‍ ചിത്രവുമായി എത്തുകയാണ് മണിരത്‌നം. കാര്‍ത്തിയെയും സായി പല്ലവിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലും കാശ്മീര്‍ ഒരു പ്രധാന ലൊക്കേഷനാണ്. കാശ്മീര്‍ തീവ്രവാദവും ചിത്രത്തില്‍ കടന്നു വരുന്നുണ്ട്. സായി പല്ലവി ഒരു ഡോക്ടറുടെ വേഷത്തിലാണ് സിനിമയിലെത്തുന്നത്. എന്‍ ആര്‍ ഐ ഉദ്യോഗസ്ഥനായി കാര്‍ത്തിയും എത്തുന്നു.

roja-karthi-sai-pallav

അതേ സമയം മണിരത്‌നം ഒടുവില്‍ സംവിധാനം ചെയ്ത ഓകെ കണ്‍മണി എന്ന ചിത്രത്തിന് അലൈപായുതേയുമായി ഏറെ സാമ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ട്രെയിന്‍ രംഗങ്ങളും മുംബൈ പ്രധാന ലൊക്കേഷനാക്കിയതുമൊക്കെയായിരുന്നു ആ സാമ്യങ്ങള്‍. എന്നാല്‍ ഓ കാദല്‍ കണ്മണി അലൈപായുതേയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു. അതുപോലെയാകും റോജയില്‍ നിന്ന് വ്യത്യസ്തമായിരിയ്ക്കും പുതിയ ചിത്രമെന്ന് പ്രതീക്ഷിക്കാം.

English summary
Maniratnam's Karthi film has a Roja connection

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam