തമിഴില്‍ മഞ്ജിമയുടെ പുതിയ നായകന്‍ ആരാണെന്ന് അറിയാമോ?
മഞ്ജിമ മോഹന് തമിഴില്‍ തിരക്കേറുന്നു. ഗൗതം വാസുദേവ മേനോന്റെ അച്ചം എന്‍പത് മടിമയെടാ എന്ന ചിത്രത്തിന് ശേഷം എസ് ആര്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് കടക്കും. വിക്രം പ്രഭുവാണ് ചിത്രത്തിലെ നായകന്‍.
അതിന് ശേഷമുള്ള അടുത്ത ചിത്രത്തിലും മഞ്ജുമ കരാറൊപ്പിട്ടു. ഗൗരവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉദയനിധി സ്റ്റാലിന്റെ നായികയായിട്ടായിരിക്കും മഞ്ജിമ ചിത്രത്തിലെത്തുക. വാര്‍ത്ത സംവിധായകന്‍ സ്ഥിരീകരിച്ചു. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ഒരു സാഹസിക വേഷമാണ് മഞ്ജിമ അവതരിപ്പിയ്ക്കുന്നതെന്ന് ഗൗരവ് പറഞ്ഞു.

മഞ്ജിമയ്ക്ക് തമിഴില്‍ വേറെയും പ്രൊജക്ടുകള്‍ വരുന്നുണ്ട്. ഞങ്ങളുടെ കഥ കേട്ടപ്പോള്‍ തീര്‍ച്ചയായും ഈ ചിത്രം ഞാന്‍ ചെയ്യും എന്ന് മഞ്ജിമ പറയുകയായിരുന്നു. ആഗസ്റ്റ് അവസാനത്തോടെ ചെന്നൈയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും. മഞ്ജിമയും ഉദയനിധിയും തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പിലായിരിക്കും ചിത്രത്തിലെത്തുക- സംവിധായകന്‍ പറഞ്ഞു.
വിശാല്‍ നായകനാകുന്ന സണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തില്‍ മഞ്ജിമ നായികയായി എത്തുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ നടി തന്നെ പിന്നീട് ആ വാര്‍ത്ത നിഷേധിച്ചു.


Click it and Unblock the Notifications











