»   » ചിമ്പുവിനൊപ്പം അഭിനയിക്കുന്നതിന് മുമ്പ് ഗൗതം മേനോന്‍ നല്‍കിയ ഉപദേശം തന്നെ അസ്വസ്തയാക്കിയെന്ന് മഞ്ജിമ

ചിമ്പുവിനൊപ്പം അഭിനയിക്കുന്നതിന് മുമ്പ് ഗൗതം മേനോന്‍ നല്‍കിയ ഉപദേശം തന്നെ അസ്വസ്തയാക്കിയെന്ന് മഞ്ജിമ

By: Sanviya
Subscribe to Filmibeat Malayalam

ജി പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ മഞ്ജിമയുടെ രണ്ടാമത്തെ ചിത്രവും തിയേറ്ററുകളില്‍ എത്തി. ഗൗതം മേനോന്‍ സംവിധാനം ചെയ്ത അച്ഛം എന്‍പത് മടൈമയെട. നവംബര്‍ 10ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

എന്നാല്‍ ആദ്യ തമിഴ് ചിത്രം എന്നതുകൊണ്ട് തന്നെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് ആകാംക്ഷയും അതിലേറെ ഭയവുമുണ്ടായിരുന്നുവെന്ന് മഞ്ജിമ പറയുന്നു. ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് സംവിധായകന്‍ ഗൗതം മേനോന്‍ തന്നെ ഉപദേശിച്ചുവെന്ന് മഞ്ജിമ പറയുന്നു. തുടര്‍ന്ന് വായിക്കൂ..

ഒറ്റ ടേക്കുകൊണ്ട്

ഒറ്റ ടേക്കുകൊണ്ട് സംവിധായകന്‍ പറയുന്നത് പോലെ ക്യാമറയ്ക്ക് മുമ്പില്‍ അഭിനയിക്കുന്ന നടനാണ് ചിമ്പു. ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് തന്നെ ഗൗതം മേനോന്‍ ചിമ്പുവിനെ കുറിച്ച് പറഞ്ഞതായി മഞ്ജിമ പറയുന്നു.

നല്ല ബുദ്ധിമുട്ട് തോന്നി

ചിമ്പുവിന് കുറിച്ച് അറിഞ്ഞത് മുതല്‍ ക്യാമറയ്ക്ക് മുമ്പില്‍ എത്തുമ്പോള്‍ നല്ല പേടിയുണ്ടായിരുന്നു. വേണ്ട തയ്യാറെടുപ്പുകള്‍ നടത്തി വേണം ലൊക്കേഷനില്‍ എത്താനെന്നും ഗൗതം മേനോന്‍ പറഞ്ഞിരുന്നു.

ഡയലോഗ് പഠിക്കാറില്ല

ഇതുവരെ ചിമ്പു സെറ്റില്‍ ഇരുന്ന് ഡയലോഗ് പഠിക്കുന്നത് കണ്ടിട്ടില്ല. ക്യാമറ ഓണാക്കുമ്പോള്‍ പ്രോംപിറ്റിങ് ഉണ്ടാകും. അത് വച്ച് വളരെ എളുപ്പത്തില്‍ ഡയലോഗ് പറയും.

നവംബര്‍ 10ന്

നവംബര്‍ 10നാണ് അച്ഛം യെന്‍പത് മടമൈയെടാ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.

English summary
Manjima Mohan about Tamil actor Chimbu.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam