»   » ചിമ്പു കാരണം മനസ്സ് മടുത്തുപോയി എന്ന് മഞ്ജിമ മോഹന്‍

ചിമ്പു കാരണം മനസ്സ് മടുത്തുപോയി എന്ന് മഞ്ജിമ മോഹന്‍

Posted By: Rohini
Subscribe to Filmibeat Malayalam

ബാലതാരമായി മലയാളത്തിലെത്തിയ മഞ്ജിമ മോഹന്‍ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയുടെ നായികയായി അരങ്ങേറി. തൊട്ടടുത്ത ചിത്രം തമിഴിലും തെലുങ്കിലുമായി ചെയ്ത മഞ്ജിമ രണ്ട് അന്യഭാഷാ ചിത്രങ്ങളിലും ഒരുമിച്ച് കാല് വയ്ക്കുകയായിരുന്നു.

നിവിന്റെ നായികമാരില്‍ ഭാര്യ റിന്നയ്ക്ക് ഏറ്റവും ഇഷ്ടം ആരെയാണ്?

ഗൗതം മേനോന്‍ സംവിധാനം ചെയ്ത അച്ചം എന്‍പത് മടിമയെടാ എന്ന ചിത്രത്തിന്റെ റിലീസ് പക്ഷെ അനാവശ്യമായി വൈകുകയാണ്. ഇക്കാരണത്താല്‍ തനിക്ക് മനസ്സ് മടുത്തു പോയി എന്ന് മഞ്ജിമ പറയുന്നു.

റിലീസ് വൈകുന്നു

ചിത്രീകരണം പൂര്‍ത്തിയാക്കി നാളുകളായി പെട്ടിക്കകത്ത് കിടക്കുകയാണ് അച്ചം എന്‍പത് മടിമയെടാ എന്ന ചിത്രം. ഈ ചിത്രം പൂര്‍ത്തിയാക്കിയ ഗൗതം ധനുഷിനെ നായകനാക്കിയുള്ള പുതിയ ചിത്രത്തിലേക്ക് കടന്നു. മഞ്ജിമയ്ക്കും തമിഴില്‍ ധാരാളം അവസരങ്ങള്‍ വരുന്നു.

റിലീസ് വൈകാന്‍ കാരണം ചിമ്പു

റിലീസിങ് ഇങ്ങനെ വൈകുന്നതിനുള്ള കാരണം നായകന്‍ ചിമ്പുവാണെന്നാണ് തമിഴകത്ത് നിന്നുള്ള റിപ്പോര്‍ട്ട്. ചിമ്പുവിന്റെ ചിത്രങ്ങള്‍ എപ്പോഴും റിലീസിങ് തടസ്സങ്ങള്‍ നേരിടാറുണ്ട്. ഏറ്റവും ഒടുവില്‍ റിലീസായ ചിമ്പുവിന്റെ വാലു, ഇത് നമ്മ ആള് എന്നീ ചിത്രങ്ങളും ഒരുപാട് നാള്‍ പെട്ടിക്കകത്ത് കിടന്നതിന് ശേഷമാണ് വെളിച്ചം കണ്ടത്.

മഞ്ജിമയുടെ വിഷമം

തമിഴില്‍ നല്ലൊരു സംവിധായകനൊപ്പം തുടക്കം കുറിയ്ക്കാന്‍ കഴിഞ്ഞിട്ടും, ആദ്യ ചിത്രത്തിന്റെ റിലീസ് വൈകുന്നതില്‍ തനിക്ക് വലിയ വിഷമം തോന്നി എന്ന് മഞ്ജിമ പറയുന്നു.

ആശ്വാസം ആയത്

മോഹഭംഗം താങ്ങാന്‍ കഴിയാതെ അച്ഛന്‍ മോഹനോട് കാര്യം പറഞ്ഞു. അദ്ദേഹം ഗൗതം മേനോനുമായി സംസാരിക്കാന്‍ നിര്‍ദ്ദേശിച്ചുവത്രെ. ഗൗതം മേനോനുമായി സംസാരിച്ച്, സംഭവത്തിന്റെ വിശദീകരണം ലഭിച്ച ശേഷമാണ് ആശ്വാസമായത് എന്ന് മഞ്ജിമ പറഞ്ഞു. സിനിമ അധികം വൈകാതെ റിലീസ് ചെയ്യുമത്രെ.

മഞ്ജിമ മോഹന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Actress Manjima Mohan said that she got frustrated when her Kollywood debut movie Acham Enbathu Madamaiyada got delayed.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam