»   » ഗൗതം മേനോന്‍ വിളിക്കുമെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞപ്പോള്‍, എന്നെ പറ്റിച്ചതാണെന്ന് വിചാരിച്ചു

ഗൗതം മേനോന്‍ വിളിക്കുമെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞപ്പോള്‍, എന്നെ പറ്റിച്ചതാണെന്ന് വിചാരിച്ചു

Posted By:
Subscribe to Filmibeat Malayalam

ജി പ്രജിത്തിന്റെ ഒരു വടക്കന്‍ സെല്‍ഫിയ്ക്ക് ശേഷം മഞ്ജിമ മോഹന്‍ തമിഴിലേക്കാണ് പോയത്. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന അച്ചം എന്‍പത് മടയമയയാണ് ചിത്രം. ഷൂട്ടിങ് പൂര്‍ത്തിയായി ചിത്രം ഇപ്പോള്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ തെലുങ്ക് ചിത്രത്തിലും മഞ്ജിമ തന്നെയാണ് നായികയായി എത്തുന്നത്.എന്നാല്‍ ഒരു വടക്കന്‍ സെല്‍ഫിയ്ക്ക് ശേഷം തമിഴിലേക്ക് പോയത് മലയാളത്തില്‍ നിന്നും മറ്റ് ഓഫറുകളൊന്നും വരാത്തതുക്കൊണ്ടാണെന്ന് മഞ്ജിമ പറയുന്നു. അടുത്ത ഓഫര്‍ മലയാളത്തില്‍ നിന്ന് വന്നാല്‍ ഒന്നും നോക്കാതെ അഭിനയിക്കാനുമാണ് താരത്തിന്റെ തീരുമാനം.

ജനിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയില്‍ ആയതിനാല്‍, അവിടുത്തെ തിയേറ്ററുകളില്‍ തന്റെ സിനിമ വരുന്നതും കാത്തിരിക്കുകയാണ് താനും കൂട്ടുകാരും. ഒരു വടക്കന്‍ സെല്‍ഫിയുടെ പോസ്റ്റര്‍ കണ്ടാണ് ഗൗതം മേനോന്‍ പുതിയ ചിത്രത്തിലേക്ക് മഞ്ജിമയെ ക്ഷണിച്ചതെന്ന് പറയുന്നു. ആദ്യം വിനീത് ശ്രീനിവാസന്‍ വിളിച്ചിട്ട് പറഞ്ഞു. ഗൗതം മേനോന്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തില്‍ തന്നെ നായികയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉടന്‍ ഒരു വിളി പ്രതീക്ഷിക്കാമെന്നും വിനീത് പറഞ്ഞു. മഞ്ജിമ പറയുന്നു. തുടര്‍ന്ന് വായിക്കൂ..

ഗൗതം മേനോന്‍ വിളിക്കുമെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞപ്പോള്‍, എന്നെ പറ്റിച്ചതാണെന്ന് വിചാരിച്ചു

വിനീത് ശ്രീനിവാസന്‍ വിളിച്ചിട്ട് ഗൗതം മേനോന്‍ തന്റെ പുതിയ ചിത്രത്തിലേക്ക് വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല. എന്നെ പറ്റിക്കുന്നതായിരിക്കും എന്ന് വിചാരിച്ചു. മഞ്ജിമ പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്.

ഗൗതം മേനോന്‍ വിളിക്കുമെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞപ്പോള്‍, എന്നെ പറ്റിച്ചതാണെന്ന് വിചാരിച്ചു

സ്‌റ്റൈല്ലാ മാരീസ് കോളേജിലാണ് ഞാന്‍ പഠിച്ചത്. ഞാന്‍ ജനിച്ചു വളര്‍ന്ന ചെന്നൈയിലെ തിയേറ്ററുകളില്‍ തന്റെ സിനിമ എത്തുമ്പോള്‍ ഒരു സന്തോഷം തോന്നുന്നു. ചിത്രത്തിന് വേണ്ടി താതനും കൂട്ടുകാരും കാത്തിരിക്കുന്നു.

ഗൗതം മേനോന്‍ വിളിക്കുമെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞപ്പോള്‍, എന്നെ പറ്റിച്ചതാണെന്ന് വിചാരിച്ചു

ഒരു വടക്കന്‍ സെല്‍ഫിയ്ക്ക് ശേഷം മലയാളത്തില്‍ ഓഫര്‍ വന്നില്ല. മലയാളത്തില്‍ അഭിനയിക്കാന്‍ ഇഷ്ടമാണ്.

ഗൗതം മേനോന്‍ വിളിക്കുമെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞപ്പോള്‍, എന്നെ പറ്റിച്ചതാണെന്ന് വിചാരിച്ചു

ഗൗതം മേനോന്റെ ചിത്രത്തിന് ശേഷവും തമിഴില്‍ നിന്നാണ് ഓഫറുകള്‍ വന്നത്. വിക്രം പ്രഭുവിന്റെ പുതിയ ചിത്രത്തില്‍ മഞ്ജിമയാണ് നായികയായി എത്തുന്നത്.

English summary
Manjima Mohan in goutham Menon's next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam