കല്യാണത്തിന് തൊട്ട് മുന്‍പ് വന്ന ആശങ്ക; ഒടുവില്‍ ഹൃദയം പറഞ്ഞത് പോലെ തന്നെ പ്രവര്‍ത്തിച്ചെന്ന് നടി മഞ്ജിമ മോഹൻ
നടി മഞ്ജിമ മോഹനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കേണ്ടതില്ല. ബാലതാരമായി മലയാളത്തില്‍ അഭിനയിച്ച് പിന്നീട് നായികയായി തിരിച്ചെത്തിയ താരസുന്ദരിയാണ് മഞ്ജിമ. മലയാളത്തിലൂടെ തന്നെയാണ് തിരിച്ച് വരവെങ്കിലും നടി സജീവമായത് തമിഴിലായിരുന്നു.
തമിഴില്‍ അഭിനയിച്ച് തുടങ്ങിയത് മഞ്ജിമയുടെ കരിയറിലും ജീവിതത്തിലുമൊക്കെ ഒരു വഴിത്തിരിവായി. നടന്‍ ഗൗതം കാര്‍ത്തിക്കുമായി പരിചയപ്പെട്ടതിന് പിന്നാലെ നടനുമായി മഞ്ജിമ ഇഷ്ടത്തിലാവുകയായിരുന്നു. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ ആഴ്ചകള്‍ക്ക് മുന്‍പ് താരങ്ങള്‍ വിവാഹിതരായി.
അടുത്ത ബന്ധുക്കളുടെയും കുടുംബത്തിന്റെയും സാന്നിധ്യത്തില്‍ വളരെ ലളിതമായിട്ടാണ് വിവാഹം നടത്തിയത്. എന്നാല്‍ കല്യാണം കഴിക്കാന്‍ പോവുന്നതിന് ഏതാനം മിനുറ്റുകള്‍ക്ക് മുന്‍പ് തന്റെ ചിന്തയിലൂടെ കടന്ന് പോയതെന്താണെന്ന് പറയുകയാണ് നടിയിപ്പോള്‍.

നവംബര്‍ ഇരുപത്തിയെട്ടിനായിരുന്നു മഞ്ജിമയും ഗൗതം കാര്‍ത്തിക്കും തമ്മിലുള്ള വിവാഹം നടത്തിയത്. സിംപിള്‍ സ്‌റ്റൈലില്‍ സാരിയുടുത്ത് അതീവ സുന്ദരിയായിട്ടാണ് മഞ്ജിമ വിവാഹത്തിനെത്തിയത്.
ഗൗതവും അതേ രീതി തന്നെ പിന്തുടര്‍ന്ന് മുണ്ടും ഷര്‍ട്ടുമായിരുന്നു വേഷം. അങ്ങനെ താരങ്ങളുടെ വിവാഹത്തിന് മുന്‍പുള്ളതും ശേഷമുള്ളതുമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ തന്നെ ഇരുവരും പുറത്ത് വിടുകയും ആശംസ അറിയിച്ച് ആരാധകര്‍ എത്തുകയും ചെയ്തു.

ഏറ്റവും പുതിയതായി വിവാഹത്തിന് തൊട്ട് മുന്‍പെടുത്ത ഫോട്ടോയാണ് മഞ്ജിമ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ആ സമയത്ത് തന്റെ മനസിലൂടെ കടന്ന് പോയ ധര്‍മ്മസങ്കടം എന്തായിരുന്നുവെന്നും ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷനില്‍ നടി സൂചിപ്പിച്ചിരിക്കുകയാണ്.
'ഈ ഫോട്ടോ എന്റെ വിവാഹത്തിന് ഏതാനും മിനുറ്റുകള്‍ക്ക് മുന്‍പ് എടുത്തതാണ്. ആ സമയത്ത് എന്റെ തലച്ചോറ് എന്നോട് ഉത്കണ്ഠപ്പെടാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഹൃദയം പുഞ്ചിരിക്കാനും ആവശ്യപ്പെട്ടു. ഞാന്‍ എന്റെ ഹൃദയം പറയുന്നതാണ് പിന്തുടര്‍ന്നത്', എന്നുമാണ് ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷനില്‍ മഞ്ജിമ കുറിച്ചത്.

വിവാഹസാരിയില്‍ ഒരു ജനലിനോട് ചേര്‍ന്നിരുന്ന് പുഞ്ചിരിക്കുന്ന ഫോട്ടോയാണ് മഞ്ജിമ പങ്കുവെച്ചത്. ഫോട്ടോയ്ക്ക് ഒരു ക്യാപ്ഷന്‍ എന്ന നിലയില്‍ പറഞ്ഞതാണെങ്കിലും ആ സമയത്ത് ഏകദേശം എല്ലാവരുടെയും അവസ്ഥ ഇങ്ങനെയൊക്കെ തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്.
പെട്ടെന്ന് അതുവരെ ഇല്ലാത്ത ടെന്‍ഷന്‍ നമ്മളിലേക്ക് വരും. വൈകാതെ അതുമായി ഇഴുകിചേര്‍ന്ന് പോവുകയും ചെയ്യും. എന്തായാലും അത് തുറന്ന് പറഞ്ഞ മഞ്ജിമയോട് സ്‌നേഹാശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍.

ദേവരാട്ടം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് മഞ്ജിമയും ഗൗതം കാര്‍ത്തിക്കും പരിചയപ്പെടുന്നത്. വൈകാതെ പരിചയം പ്രണയമായി. ഇടക്കാലത്ത് മഞ്ജിമയ്ക്ക് കാലിന് ഒരു അപകടം സംഭവിച്ചപ്പോള്‍ എല്ലാ പിന്തുണയും നല്‍കി കൂടെ നിന്നത് ഗൗതമായിരുന്നു.
ഇതോടെ നടിയുടെ വീട്ടുകാര്‍ക്കും നടനോടുള്ള അടുപ്പം കൂടി. വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തിയപ്പോഴും വീട്ടുകാര്‍ക്ക് പൂര്‍ണ സമ്മതമായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ മഞ്ജിമ തന്നെയാണ് ഇക്കാര്യങ്ങളൊക്കെ പുറത്ത് വിട്ടത്.

സിനിമയിൽ സജീവമായി തുടരാനാണ് മഞ്ജിമയുടെയും കാർത്തിക്കിൻ്റെയും തീരുമാനം. എഫ്ഐആർ ആണ് ഈ വർഷം മഞ്ജിമ അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയത്. ഇനി ഒക്ടോബർ 31 ലേഡീസ് നൈറ്റ് എന്നൊരു സിനിമ കൂടി വരാൻ പോവുകയാണ്. 16 ആഗസ്റ്റ് 1947 എന്നൊരു ചിത്രം കൂടി പിന്നാലെയെത്തും.


Click it and Unblock the Notifications











