»   » കീര്‍ത്തി സുരേഷിന് പകരം മഞ്ജിമ മോഹന്‍

കീര്‍ത്തി സുരേഷിന് പകരം മഞ്ജിമ മോഹന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

അച്ചം എന്‍പത് മടമയെട എന്ന ചിത്രത്തിലൂടെയാണ് മഞ്ജിമ തമിഴിലെത്തിയത്. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിമ്പുവിന്റെ നായിക വേഷമാണ് മഞ്ജിമ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ മഞ്ജിമയ്ക്ക് തമിഴില്‍ നിന്ന് മറ്റൊരു അവസരം കൂടി.

വിജയ് സേതുപതിയുടെ നായികയായി അഭിനയിക്കാന്‍ അവസരം കിട്ടിയിരിക്കുകയാണ് മഞ്ജിമയ്ക്ക്. നേരത്തെ കീര്‍ത്തി സുരേഷിനെയാണ് ചിത്രത്തില്‍ നായികയാകാന്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ കീര്‍ത്തി പിന്മാറിയതിനെ തുടര്‍ന്ന് മഞ്ജിമയെ പരിഗണിക്കുകയായിരുന്നു.

മഞ്ജിമ തെലുങ്കില്‍

വിക്രം പ്രഭു നായകനാകുന്ന മുടി സൂടാ മന്നന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ മഞ്ജിമ.

സംവിധാനം

റെനിഗുണ്ട ഫെയിം പനീര്‍ സെല്‍വമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നിര്‍മാണം

എംഎം രത്്‌നമാണ് ചിത്രം നിര്‍മിക്കുന്നത്.

കീര്‍ത്തി സുരേഷ് തിരക്കിലാണ്

കീര്‍ത്തി സുരേഷിനെയാണ് നേരത്തെ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ നടി ഇപ്പോള്‍ മറ്റ് ചിത്രങ്ങളുടെ തിരക്കിലായതിനാലാണ് ചിത്രത്തില്‍ നിന്ന് പിന്മാറിയതത്രേ.

ഭൈരവ-വിജയ് യ്‌ക്കൊപ്പം

വിജയ് യുടെ 60ാം ചിത്രമായ ഭൈരവ എന്ന ചിത്രത്തിലാണ് കീര്‍ത്തി സുരേഷ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഭരതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

English summary
Manjima Mohan to replace Keerthy Suresh?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam