മഞ്ജിമ മോഹന്‍ ചിത്രം ദേവരാട്ടത്തിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്! വീഡിയോ കാണാം
ബാലതാരമായി തുടങ്ങി വടക്കന്‍ സെല്‍ഫിയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് മഞ്ജിമ മോഹന്‍. ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി ശ്രദ്ധേയ പ്രകടനം നടത്തിയ താരം പിന്നീട് തമിഴിലാണ് ചുവടുറപ്പിച്ചത്. തമിഴിലെ യുവതാരങ്ങളുടെയെല്ലാം നായികയായി മഞ്ജിമ തിളങ്ങിയിരുന്നു. ദേവരാട്ടം എന്ന ചിത്രമാണ് നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ.
ഗൗതം കാര്‍ത്തിക്ക് നായകനാവുന്ന ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. കൊമ്പന്‍,കുട്ടിപ്പുലി,കൊടി വീരന്‍ തുടങ്ങിയ സിനിമകളൊരുക്കിയ മുത്തയ്യയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഒരു റൊമാന്റിക്ക് ആക്ഷന്‍ ചിത്രമാണെന്നുളള സുചന നല്‍കികൊണ്ടാണ് ദേവരാട്ടത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നത്.

തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഹാസ്യതാരം സൂരിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മേയ് ഒന്നിനാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മലയാളത്തില്‍ മിഖായേല്‍ എന്ന ചിത്രത്തിലായിരുന്നു മഞ്ജിമ മോഹന്‍ ഒടുവിലായി അഭിനയിച്ചിരുന്നത്. മിഖായേലിനു പിന്നാലെ സംസം എന്ന ചിത്രമാണ് നടിയുടെതായി പുറത്തിറങ്ങാനിരിക്കുന്നത്.


Click it and Unblock the Notifications











