നിങ്ങള്‍ എല്ലാ സ്ത്രീകള്‍ക്കും ഒരു പ്രചോദനമാണ് നയന്‍താര! കൊലമാവ് കോകിലയെ പ്രശംസിച്ച് മഞ്ജിമ

By Midhun

തെന്നിന്ത്യന്‍ സിനിമയിലെ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പുറത്തിറങ്ങിയ പുതിയ ചിത്രമാണ് കൊലമാവ് കോകില. നയന്‍താര മുഖ്യവേഷത്തിലഭിനയിച്ച ചിത്രം ആഗസ്റ്റ് 17നായിരുന്നു റിലീസ് ചെയ്തിരുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം മികച്ച അഭിപ്രായങ്ങളോടെയാണ് എല്ലാ തിയ്യേറ്ററുകളിലും മുന്നേറുന്നത്.

അറം,മായ,ഡോറ എന്നീ വിജയ ചിത്രങ്ങള്‍ക്കു പിന്നാലെയാണ് നയന്‍സിന്റെ കൊലമാവ് കോകിലയും എത്തിയിരിക്കുന്നത്. പ്രേക്ഷകരും സിനിമാ ലോകവും ഒന്നടങ്കം മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് പങ്കുവെക്കുന്നത്. നടി മഞ്ജിമാ മോഹനും കൊലമാവ് കോകിലയിലെ നയന്‍സിന്റെ പ്രകടനത്തെ പ്രശംസിച്ച് എത്തിയിരുന്നു. തന്റെ ട്വിറ്റര്‍ പേജീലൂടെയായിരുന്നു നയന്‍സ് ചിത്രത്തെ പ്രശംസിച്ച് മഞ്ജിമ എത്തിയിരുന്നത്.

കൊലമാവ് കോകില

കൊലമാവ് കോകില

നയന്‍താര ആദ്യമായി ആക്ഷന്‍ വേഷത്തിലെത്തിയ ചിത്രമാണ് കൊലമാവ് കോകില. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററിനും ടീസറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ പദവി ലഭിച്ച ശേഷം തമിഴില്‍ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു നയന്‍താരയുടെതായി പുറത്തിറങ്ങിയിരുന്നത്. കൊലമാവ് കോകിലയും നയന്‍സിന്റെ മികച്ച സിനിമകളില്‍ ഒന്നാണെന്നാണ് പ്രേക്ഷകാഭിപ്രായങ്ങള്‍ വരുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സിനിമ കൂടിയാണ്.

നയന്‍സിനൊപ്പം യോഗി ബാബു

നയന്‍സിനൊപ്പം യോഗി ബാബു

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമയില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി രംഗങ്ങള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിലെ നയന്‍താരയുടെയും യോഗി ബാബുവിന്റെയും പ്രകടനത്തെ എടുത്തു പറഞ്ഞുകൊണ്ടാണ് എല്ലാവരും എത്തിയിരുന്നത്. മികച്ച പ്രകടനമാണ് രണ്ടും പേരും സിനിമയില്‍ നടത്തിയിരിക്കുന്നതെന്നാണ് ചിത്രം കണ്ട ആളുകള്‍ ഒന്നടങ്കം പറഞ്ഞിരുന്നത്. കൂടാതെ ചിത്രമൊരു ഒരു കംപ്ലീറ്റ് എന്റര്‍ടെയ്നറാണെന്നും ചിത്രം കണ്ട പ്രേക്ഷകര്‍ വിലയിരുത്തിയിരുന്നു

അനിരുദ്ധിന്റെ സംഗീതം

അനിരുദ്ധിന്റെ സംഗീതം

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് ഒരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്ന നേരത്തെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയിരുന്നു. കൊലമാവ് കോകിലയിലെ കല്ല്യാണ വയസ് എന്ന ഗാനത്തിനായിരുന്നു ഇതില്‍ കൂടുതല്‍ സ്വീകാര്യത ലഭിച്ചിരുന്നത്. ശിവകാര്‍ത്തികേയന്റെ വരികള്‍ക്കായിരുന്നു അനിരുദ്ധ് ഈ പാട്ട് ഒരുക്കിയിരുന്നത്. പാട്ടിനു പുറമെ ഗാനരംഗവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗാനരംഗത്തില്‍ യോഗി ബാബു-നയന്‍താര കോമ്പിനേഷനാണ് ശ്രദ്ധേയമായി മാറിയിരുന്നത്.

മഞ്ജിമ പറഞ്ഞത്

മഞ്ജിമ പറഞ്ഞത്

മികച്ചൊരു സിനിമ കണ്ട സന്തോഷത്തിലായിരുന്നു കൊലമാവ് കോകിലയെക്കുറിച്ച് മഞ്ജിമ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചത്. നയന്‍സിനെയും ചിത്രത്തിലെ മറ്റു അണിയറ പ്രവര്‍ത്തകരെയും പ്രശംസിച്ചുകൊണ്ടായിരുന്നു മഞ്ജിമയുടെ ട്വീറ്റ് വന്നത്. "ഒടുവില്‍ കൊലമാവ് കോകില ഞാന്‍ കണ്ടു. പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. നെല്‍സണ്‍ നിങ്ങള്‍ ഗംഭീരമായൊരു സിനിമയാണ് ഞങ്ങള്‍ക്ക് നല്‍കിയത്.മഞ്ജിമ പറയുന്നു

മഞ്ജിമയുടെ ട്വീറ്റ്

മഞ്ജിമയുടെ ട്വീറ്റ്

ഈ നിമിഷം നിങ്ങളെയോര്‍ത്ത് ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. കൊലമാവ് കോകില കണ്ട് ഞാന്‍ ഒരേസമയം ചിരിക്കുകയും കരയുകയും ചെയ്തു. സിനിമ ഉടനീളം രോമാഞ്ചമാണ് സമ്മാനിച്ചത്. ഇതുപോലെയുളള സിനിമകള്‍ ഇനിയും നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നു. സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് എന്റെ എല്ലാവിധ അഭിനന്ദനങ്ങളും.

നയന്‍സും അനിരുദ്ധും

നയന്‍സും അനിരുദ്ധും

അനിരുദ്ധ് നിങ്ങളുടെ ഗണ്‍ ഇന്‍ കാതല്‍ എന്ന ഗാനം ഗംഭീരം തന്നെ. ശിവകുമാര്‍ സര്‍ പകര്‍ത്തിയ ചിത്രത്തിലെ ദൃശ്യങ്ങളും ശ്വാസമടക്കിപിടിച്ചേ കാണാനാവൂ. നല്ല കഥകളെ പ്രോല്‍സാഹിപ്പിക്കുന്ന ലൈക്ക പ്രൊഡക്ഷന്‍സാണ് ശരിക്കുമുളള താരം. നയന്‍താര നിങ്ങള്‍ എല്ലാ സ്ത്രികള്‍ക്കും ഒരു പ്രചോദനം തന്നെയാണ്. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണിത്. മഞ്ജിമ ട്വിറ്ററില്‍ കുറിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X