പഴയ മഞ്ജു വാര്യരെ വീണ്ടും കണ്ടവരുണ്ടോ? ധനുഷിന്റെ സിനിമയിലെ ലിറിക്കല്‍ വീഡിയോ കണ്ട് നോക്കൂ
വീണ്ടും മഞ്ജു വാര്യര്‍ സിനിമകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. മലയാളത്തില്‍ ബ്രഹ്മാണ്ഡ സിനിമകളില്‍ അഭിനയിക്കുന്നതിനൊപ്പം തമിഴിലേക്കും മഞ്ജു അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. പൂജ ഹോളിഡേ മുന്‍നിര്‍ത്തി റിലീസിനൊരുങ്ങുന്ന അസുരന്‍ ആണ് മഞ്ജുവിന്റെ തമിഴിലേ അരങ്ങേറ്റ സിനിമ. ധനുഷ് നായകനായി അഭിനയിക്കുന്ന സിനിമയില്‍ നിന്നും ലിറിക്കല്‍ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.
സിനിമയിലെ പ്രധാനപ്പെട്ട രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. കന്മദം പോലെയുള്ള സിനിമകളിലും മറ്റും മലയാളികള്‍ കണ്ട പഴയ മഞ്ജു വാര്യരെയാണ് അസുരന്റെ പാട്ടില്‍ കാണാന്‍ കഴിയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി കൊണ്ടിരിക്കുന്ന പാട്ട് വീഡിയോ വലിയ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്.

പുറത്ത് വന്ന് കുറഞ്ഞ സമയത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ അസുരന്റെ ലിറിക്കല്‍ വീഡിയോ കണ്ട് കഴിഞ്ഞു. 'യെന്‍ മിനുക്കി..' എന്ന് തുടങ്ങുന്ന ഗാനത്തിന് ഏക്‌നാഥ് ആണ് വരികളൊരുക്കിയിരിക്കുന്നത്. ജി വി പ്രകാശ് ഈണം പകര്‍ന്ന ഗാനം തേജയ് ആണ് ആലപിച്ചിരിക്കുന്നത്. വി ക്രീയേഷന്‍സിന്റെ ബാനറില്‍ എസ് തനു ആണ് നിര്‍മാണം.
പൂമണിയുടെ വൈക്കം എന്ന തമിഴ് നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ വെട്രിമാരാനാണ് സംവിധാനം ചെയ്യുന്നത്. ബാലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, പവന്‍, യോഗി ബാബു, എന്നിവരാണ് അസുരനിലെ മറ്റ് താരങ്ങള്‍. ചിത്രത്തില്‍ ധനുഷ് ഇരട്ടകഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.


Click it and Unblock the Notifications











