ഉര്‍വശിയെ അഭിനന്ദിച്ച് മഞ്ജു വാര്യര്‍, ഈ മനസ്സാണ് ലേഡി സൂപ്പര്‍സ്റ്റാറിനെ വ്യത്യസ്തയാക്കുന്നതും
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് സൂര്യ. മലയാള സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും കേരളത്തിലുള്ളവര്‍ക്കും അദ്ദേഹത്തെ ഏറെയിഷ്ടമാണ്. മലയാളി താരങ്ങളുമായും അടുത്ത ബന്ധമുണ്ട് അദ്ദേഹത്തിന്. അമ്മയുടെ സ്‌റ്റേജ് ഷോയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനും താരമെത്തിയിരുന്നു. നടിപ്പിന്‍ നായകന്റെ പുതിയ ചിത്രമായ സുരറൈ പോട്രുവിനെക്കുറിച്ച് വാചാലരാവുകയാണ് സിനിമാലോകവും പ്രേക്ഷകരും.
Recommended Video
കൊവിഡ് കാലമായതോടെ തിയേറ്ററുകള്‍ അടച്ചിട്ടപ്പോള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ സിനിമകള്‍ റിലീസ് ചെയ്തിരുന്നു. സൂര്യയും സംഘവും അതേ മാര്‍ഗമായിരുന്നു റിലീസിനായി തിരഞ്ഞെടുത്തത്. അപര്‍ണ്ണ ബാലമുരളിയായിരുന്നു ചിത്രത്തില്‍ നായികയായി അഭിനയിച്ചത്. സൂര്യയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് താരമെത്തിയിരുന്നു. അസാധ്യ പ്രകടനമാണ് അപര്‍ണ്ണയും പുറത്തെടുത്തതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

മഞ്ജു വാര്യരുമെത്തി
പ്രേക്ഷകര്‍ മാത്രമല്ല താരങ്ങളും ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തുന്നുണ്ട്. മലയാളത്തിന്റെ അഭിമാന താരമായ മഞ്ജു വാര്യരും സൂര്യ ചിത്രത്തെക്കുറിച്ച് പറഞ്ഞെത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്. സൂര്യയ്ക്കും അപര്‍ണ്ണ ബാലമുരളിക്കും സുധ കൊങ്ങരയ്ക്കും അഭിനന്ദനം. ഇവരെ ടാഗ് ചെയ്തായിരുന്നു താരം അഭിനന്ദനം അറിയിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. സ്വന്തം സിനിമ മാത്രമല്ല മറ്റ് സിനിമകള്‍ കാണാനും അഭിപ്രായം അറിയിക്കാനുമൊക്കെയായി താരമെത്താറുണ്ട്.

ഏറെ ഇഷ്ടപ്പെട്ടത്
സൂര്യയേയും അപര്‍ണ്ണയേയും മാത്രമല്ല ചിത്രത്തിലെ മറ്റൊരു താരമായ ഉര്‍വശിയെക്കുറിച്ചും മഞ്ജു വാര്യര്‍ കുറിച്ചിട്ടുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്, അഭിമാനം തോന്നിയത് ഉര്‍വശി ചേച്ചിയുടെ പ്രകടനം രണ്ടിട്ടാണെന്നായിരുന്നു താരം കുറിച്ചത്. മഞ്ജു വാര്യരുടെ വാക്കുകള്‍ ഏറ്റെടുത്ത് ആരാധകരും എത്തിയിട്ടുണ്ട്. അവതരിപ്പിക്കുന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കുന്ന അതേ പതിവ് തന്നെയാണ് ഇത്തവണയും ഉര്‍വശി നിലനിര്‍ത്തിയതെന്നായിരുന്നു ആരാധകരും പറഞ്ഞത്.

ഉര്‍വശിയുടെ പ്രകടനം
പ്രായം വെറും നമ്പറാണെന്നും ന്യൂജനറേഷന്‍ നായികമാര്‍ക്കിടയില്‍ ഇന്നും ഉര്‍വശിക്ക് സ്ഥാനമുണ്ടെന്നും താരം വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഒരുകാലത്ത് നായികയായി തിളങ്ങി നിന്ന താരം ഇടക്കാലത്ത് സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളില്‍ നിന്നും ഗംഭീര അഭിപ്രായമാണ് താരം സ്വന്തമാക്കിയത്.സൂര്യയ്‌ക്കൊപ്പമുള്ള രംഗങ്ങളില്‍ അസാധ്യ പ്രകടനമാണ് ഉര്‍വശി കാഴ്ച വെച്ചതെന്നാണ് സിനിമ കണ്ടവരെല്ലാം പറയുന്നത്. തനിക്കും ഏറെ ഇഷ്ടമായത് ഉര്‍വശിയെയാണെന്നായിരുന്നു മഞ്ജു വാര്യരും പറഞ്ഞത്.

പ്രിയനായികമാര്‍
മലയാളികളുടെ പ്രിയപ്പെട്ട നായികമാരാണ് ഇരുവരും. ഉര്‍വശിയെ അഭിനന്ദിച്ച് മഞ്ജു വാര്യര്‍ എത്തിയപ്പോള്‍ ആരാധകരും അതാഘോഷമാക്കി മാറ്റുകയായിരുന്നു. മഞ്ജു വാര്യരെ വ്യത്യസ്തമാക്കുന്നത് ഇങ്ങനെയുള്ള കാര്യങ്ങളാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. കോമഡിയും സ്വഭാവിക കഥാപാത്രങ്ങളുമെല്ലാം ഉര്‍വശിക്ക് ഒരുപോലെ വഴങ്ങും. ഏത് വേഷമായാലും തന്നെ അടയാളപ്പെടുത്താറുണ്ട് ഈ അഭിനേത്രി. സ്വന്തം ശബ്ദമാണ് താരം സുരറൈ പോട്രുവിന് വേണ്ടി ഉപയോഗിച്ചതും.


Click it and Unblock the Notifications