»   » മഞ്ജു തമിഴിലേക്ക്, ആരായിരിക്കും നായകന്‍, അത് സര്‍പ്രൈസ്!

മഞ്ജു തമിഴിലേക്ക്, ആരായിരിക്കും നായകന്‍, അത് സര്‍പ്രൈസ്!

Posted By:
Subscribe to Filmibeat Malayalam

നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയജീവിതത്തിലേക്ക് തിരിച്ചെത്തിയ മഞ്ജു ഇപ്പോള്‍ സിനിമയില്‍ സജീവമാകുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിലേക്ക് തിരിച്ചെത്തിയത്. ചിത്രത്തില്‍ മഞ്ജു അവതരിപ്പിച്ച നിരുപമ രാജീവ് എന്ന കഥാപാത്രം ശ്രദ്ധ നേടിയിരുന്നു.

ഹൗ ഓള്‍ഡ് ആര്‍യുവിന് ശേഷം മോഹന്‍ലാലിന്റെ നായികയായി എന്നും എപ്പോഴും, റാണി പത്മിനി തുടങ്ങിയ ചിത്രങ്ങളെല്ലാം മഞ്ജുവിന്റെ തിരിച്ച് വരവിലെ ചിത്രങ്ങളാണ്. ഇപ്പോള്‍ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് താരം. അതിനിടെ നടി തമിഴില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ വരുന്നു. തമിഴില്‍ വമ്പന്‍ ഹിറ്റുകള്‍ ഒരുക്കിയ രമണ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മഞ്ജു തമിഴില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്.

ഒത്തിരി ഓഫറുകള്‍

മഞ്ജുവിനറെ തിരിച്ചുവരവിൽ തന്നെ, താരം തമിഴിലേക്ക് പോകുന്നു എന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. മടങ്ങിവരവിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രങ്ങളിൽ പലതും വ്യാജമായതിനാൽ ആ വാർത്തയും ഒഴുക്കിൽ മുങ്ങിപ്പോയി.

തമിഴിലേക്ക് ഒരുങ്ങുന്നു

തമിഴിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ രമണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മഞ്ജു നായികയായി അഭിനയിക്കുന്നത്.

നായകന്‍

ചിത്രത്തില്‍ അരവിന്ദ് സ്വാമിയാണ് നായകന്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഹൗ ഓള്‍ഡ് ആര്‍യു തമിഴിലേക്ക്

മഞ്ജുവിന്റെ തിരിച്ചു വരവിലെ ചിത്രമാണ് ഹൗ ഓള്‍ഡ് ആര്‍യു. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. 36 വയതിനിലെ എന്ന പേരില്‍ ഒരുക്കിയ ചിത്രത്തില്‍ ജ്യോതികയാണ് നായിക വേഷം അവതരിപ്പിച്ചത്.

മഞ്ജുവിന്റെ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ...

English summary
Manju Warrier to debut in K’town.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam