»   »  മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയും അന്യഭാഷയിലേക്ക്, മഞ്ജു വാര്യര്‍ തമിഴിലേക്ക് ??

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയും അന്യഭാഷയിലേക്ക്, മഞ്ജു വാര്യര്‍ തമിഴിലേക്ക് ??

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയായ മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റത്തെക്കുറിച്ച് വളരെ മുന്‍പു തന്നെ കേട്ടിരുന്നു. അരവിന്ദ് സാമി ചിത്രത്തില്‍ നായികയായി താരം എത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതൊന്നും യാഥാര്‍ത്ഥ്യമായില്ല. തമിഴ് പ്രേക്ഷകര്‍ ഇപ്പോഴും കാത്തിരിപ്പിലാണ് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രിയുടെ സിനമയ്ക്കായി. സ്ത്രീ പ്രാതിനിധ്യമുള്ള ചിത്രത്തില്‍ മഞ്ജു വാര്യര്‍ വേഷമിടുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

Manju warrier

അറിവഴഗന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ തമിഴ് സിനിമയില്‍ തുടക്കം കുറിക്കാനൊരുങ്ങുന്നത്. കുറ്റം 23 ന് ശേഷം പുറത്തിറക്കുന്ന ത്രില്ലര്‍ ചിത്രത്തിന്റെ പണിപ്പുരയിലാണ് സംവിധായകനെന്ന് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സ്ത്രീ പ്രാതിനിധ്യമുള്ള ചിത്രമാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മഞ്ജുവിനെ സമീപിച്ചിരുന്നുവെന്നും താരത്തിന് കഥ ഇഷ്ടമായെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്.

Manju warrier

തമിഴിലും മലയാളത്തിലുമായാണ് ചിത്രമൊരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഓഗസ്റ്റിലാണ് തുടങ്ങുന്നത്. ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ ചിത്രമായ വില്ലനിലാണ് മഞ്ജു വാര്യര്‍ ഒടുവിലായി അഭിനയിച്ചത്. കമല്‍ ചിത്രം ആമി, വിഎ ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്‍ തുടങ്ങിയ സിനിമകളിലാണ് താരം ഇനി അഭിനയിക്കുന്നത്. മലയാളത്തില്‍ സജീവമായ താരത്തിന്റെ തമിഴ് പ്രവേശനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

English summary
After Kuttram 23, the director has been scripting a thriller, which will be a women-centric film. The team had approached Manju and she really liked the script. Looks like she's most likely to sign the dotted line soon." The film will be a Tamil-Malayalam bilingual and might commence in the next month.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam