മഞ്ജു വാര്യരുടെ രാശി തെളിഞ്ഞതാണ്! ആദ്യ തമിഴ് ചിത്രം തന്നെ ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നുവോ?
മഞ്ജു വാര്യരുടെ തിരിച്ച് വരവില്‍ ഏറ്റവുമധികം വിജയമായി തീര്‍ന്നത് കഴിഞ്ഞ വര്‍ഷമായിരുന്നു. ഇരുന്നൂറ് കോടി ക്ലബ്ബിലെത്തിയ ലൂസിഫറിലെ നായികയായതിന് ശേഷം തമിഴിലും നൂറ് കോടി സ്വന്തമാക്കിയാണ് മഞ്ജു വാര്യര്‍ ഞെട്ടിച്ചത്. തമിഴിലേക്ക് കൂടി മഞ്ജു വാര്യര്‍ അഭിനയിക്കുന്നതായി പറഞ്ഞ് ആദ്യ പോസ്റ്റര്‍ വന്നപ്പോള്‍ മുതല്‍ ആരാധകരും വലിയ പ്രതീക്ഷയിലായിരുന്നു.
ഒടുവില്‍ ധനുഷിന്റെ നായികയായി മഞ്ജു തമിഴില്‍ അഭിനയിച്ചു. അസുരന്‍ എന്ന പേരിലെത്തിയ ചിത്രത്തില്‍ അതിഗംഭീര പ്രകടനമായിരുന്നു മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ കാഴ്ച വെച്ചത്. ഇപ്പോഴിതാ അസുരനെ കുറിച്ച് നിറയെ വാര്‍ത്തകള്‍ വരികയാണ്. അസുരന്‍ വലിയ റെക്കോര്‍ഡുകളിലേക്ക് എത്തുമെന്നാണ് സൂചനകള്‍ നല്‍കുന്നത്.

വട ചെന്നൈ എന്ന ചിത്രത്തിന് ശേഷം ധനുഷിനെ നായകനാക്കി വെട്രിമാരാന്‍ സംവിധാനം ചെയ്ത ചിത്രമാണ് അസുരന്‍. ധനുഷിന്റെ നായികയായി മഞ്ജു വാര്യര്‍ അഭിനയിക്കുന്നു എന്നത് കൊണ്ട് സിനിമ കേരളത്തിലും വലിയ ചര്‍ച്ചയായി. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ വെക്കൈ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമയ്ക്ക് കഥ ഒരുക്കിയ. ചിത്രത്തില്‍ ശിവസ്വാമി എന്ന കര്‍ഷകനായി ധനുഷ് അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ പച്ചൈയമ്മാള്‍ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത

തമിഴ്‌നാട്ടിലെ കര്‍ഷകരുടെ ചില ജീവിതങ്ങള്‍ വരച്ച് കാണിച്ച ചിത്രം 2019 ഒക്ടോബറിലാണ് തിയറ്ററുകളിലേക്ക് റിലീസ് ചെയ്തത്. തിയറ്ററുകളില്‍ നിന്നും ലഭിച്ച പ്രതികരണം സിനിമയ്ക്ക് ബോക്‌സോഫീസിലും മെച്ചമുണ്ടാക്കി. നൂറ് കോടി ക്ലബ്ബില്‍ എത്തിയതിന് ശേഷമായിരുന്നു അസുരന്‍ പ്രദര്‍ശനം അവസാനിപ്പിച്ചത്. മഞ്ജു വാര്യരുടെ പ്രകടനവും അഭിനന്ദനങ്ങള്‍ നേടി കൊടുത്തു. ഇപ്പോള്‍ തെലുങ്കിലേക്ക് കൂടി സിനിമ എത്തുകയാണ്. പ്രിയാമണിയാണ് മഞ്ജു വാര്യര്‍ക്ക് പകരം തെലുങ്കില്‍ അഭിനയിക്കുന്നത്.

'നരപ്പ' എന്ന പേരിലാണ് തെലുങ്കില്‍ ചിത്രമെത്തുന്നത്. പ്രിയമണി നായികയാവുമ്പോള്‍ വെങ്കടേഷാണ് നായകന്‍. ശ്രീകാന്ത് അലഡയാണ് സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം പ്രിയാമണിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു നരപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വരുന്നത്. ചിത്രത്തില്‍ സുന്ദരയമ്മ എന്ന കഥാപാത്രത്തെയാണ് പ്രിയാമണി അവതരിപ്പിക്കുന്നത്. നടിയുടെ ക്യാരക്ടര്‍ പോസ്റ്ററായിരുന്നു ആദ്യം പുറത്ത് വിട്ടത്. ഇത് വലിയ തോതില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അസുരന്‍ ചൈന അടക്കമുള്ള സ്ഥലങ്ങളിലേക്ക് കൂടി എത്തിക്കാന്‍ പോവുകയാണെന്നാണ് അറിയുന്നത്.
Recommended Video

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അസുരന്‍ ചൈനയിലും ചിത്രീകരിക്കുന്നുണ്ടെന്നാണ്. എന്നാല്‍ ഇതുവരെയും ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗിക സ്ഥീരികരണം ഒന്നും വന്നിട്ടില്ല. സോഷ്യല്‍ മീഡിയ വഴിയാണ് വാര്‍ത്ത അതിവേഗം പ്രചരിച്ചത്. എന്തായാലും നടി മഞ്ജു വാര്യരുടെയും ധനുഷിന്റെയും പ്രകടനത്തിന് ലഭിച്ച സ്വീകാര്യത കൂടിയാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്.


Click it and Unblock the Notifications











