For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ധനുഷിന്റെ അസുരനില്‍ മണിമേഖലൈ ആയി മഞ്ജു! തമിഴ് അരങ്ങേറ്റത്തെക്കുറിച്ച് നടി പറഞ്ഞത് കാണൂ

  |

  മലയാളത്തില്‍ ലൂസിഫറിന്റെ വിജയത്തോടെ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് മഞ്ജു വാര്യര്‍. ചിത്രത്തിലെ പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തവണയും കരുത്തുറ്റൊരു നായിക വേഷത്തിലാണ് മഞ്ജു എത്തിയിരുന്നത്.ലൂസിഫറിനു ശേഷവും കൈനിറയെ സിനിമകളുമായി തിരക്കിലാണ് മഞ്ജു.

  ലൂസിഫറിലെ ജതിന്‍ രാംദാസ് പൊളിച്ചടുക്കി! പൃഥ്വിയോട് നന്ദി പറഞ്ഞ് ടൊവിനോ തോമസ്! വൈറലായി പോസ്റ്റ്! കാണൂ

  തമിഴ് സൂപ്പര്‍താരം ധനുഷിന്റെ അസുരനിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് അടുത്തിടെയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. അസുരന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യത സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ഇതിനിടെ ചിത്രത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് മഞ്ജു ഒരഭിമുഖത്തില്‍ സംസാരിച്ചിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം പറഞ്ഞത്.

  അസുരന്‍ എന്ന ചിത്രം

  അസുരന്‍ എന്ന ചിത്രം

  ആടുകളം,വടചെന്നൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ധനുഷും വെട്രിമാരനും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് അസുരന്‍. തമിഴിലെ ശ്രദ്ധേയമായ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായി ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഇത്തവണയും വ്യത്യസ്തമാര്‍ന്ന പ്രമേയം പറഞ്ഞുകൊണ്ടുളള ഒരു ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. ധനുഷിന്റെ പുതിയ സിനിമയില്‍ മഞ്ജുവും എത്തുമെന്ന വിവരം എല്ലാവരിലും സന്തോഷമുണ്ടാക്കിയിരുന്നു.

  ധനുഷും മഞ്ജു വാര്യരും

  ധനുഷും മഞ്ജു വാര്യരും

  അസുരന്റെതായി പുറത്തുവിട്ട ആദ്യ പോസ്റ്ററില്‍ മഞ്ജുവിന്റെയും ധനുഷിന്റെയും കഥാപാത്രങ്ങളെ അണിയറ പ്രവര്‍ത്തകര്‍ പരിചയപ്പെടുത്തിയിരുന്നു. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് ധനുഷ് എത്തുന്നത്. അച്ഛനും മകനുമായുളള വേഷങ്ങളില്‍ സിനിമയില്‍ നടന്‍ എത്തുന്നു. അസുരനില്‍ ധനുഷിന്റെ ഭാര്യയുടെ വേഷത്തിലാണ് മഞ്ജു എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അസുരന്റെതായി പുറത്തിറങ്ങിയ ആദ്യ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു.

  മഞ്ജുവിന്റെ കഥാപാത്രം

  മഞ്ജുവിന്റെ കഥാപാത്രം

  അടുത്തിടെ നടന്ന അഭിമുഖത്തില്‍ അസുരന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു മഞ്ജു എത്തിയിരുന്നത്. മണിമേഖലൈ എന്നാണ് ചിത്രത്തില്‍ മ്ഞജുവാര്യരുടെ കഥാപാത്രത്തിന്റെ പേര്. സിനിമയെക്കുറിച്ച് ഇപ്പോള്‍ കുടുതല്‍ പറയാന്‍ കഴിയില്ലെന്നാണ് മഞ്ജു പറയുന്നത്. രണ്ട് ഷെഡ്യുളുകള്‍ മാത്രമാണ് അസുരന്റെതായി ഇപ്പോള്‍ പൂര്‍ത്തിയായിട്ടുളളതെന്ന് മഞ്ജു പറയുന്നു. ചിത്രം തിയ്യേറ്ററുകളില്‍ എത്താന്‍ കൂടുതല്‍ സമയമെടുക്കും.

  മഞ്ജു പറഞ്ഞത്

  മഞ്ജു പറഞ്ഞത്

  ഇപ്പോള്‍ എനിക്കെന്തെങ്കിലും അസുരനെക്കുറിച്ച് പറയണമെങ്കില്‍ ധനുഷ് വെട്രിമാരന്‍ കൂട്ടുകെട്ടിനെക്കുറിച്ചാണ് പറയാനാകുക. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന ഒരു കൂട്ടുകെട്ടാണ് അത്. ദേശീയതലത്തില്‍ വരെ അവര്‍ ഒരുമിച്ച് ചെയ്ത സിനിമകള്‍ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയതാണ്. എന്നെക്കാളും കുടുതല്‍ തന്റെ സുഹൃത്തുക്കള്‍ക്കാണ് വെട്രിമാരന്‍ ചിത്രത്തിലെ റോളിനെക്കുറിച്ച് ആകാംക്ഷയുളളത്. മലയാളം സിനിമ ഞങ്ങളുടെ കൂട്ടായ്മ ഇഷ്ടപ്പെടുന്നു. അസുരന്‍ മികച്ച രീതിയില്‍ തന്നെ വരുമെന്നാണ് കരുതുന്നത്. അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ വ്യക്തമാക്കി.

  താരനിര

  താരനിര

  അതേസമയം ധനുഷിനും മഞ്ജു വാര്യരിനും പുറമെ തമിഴിലെ മറ്റു ശ്രദ്ധേയ താരങ്ങളും അസുരനില്‍ അഭിനയിക്കുന്നുണ്ട്.ബാലാജി ശക്തിവേല്‍,പശുപതി, ആടുകളം നരേന്‍,പവന്‍, യോഗി ബാബു,തലൈവാസല്‍ വിജയ്,ഗുരു സോമസുന്ദരം,വിജയ് സേതുപതി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.ജിവി പ്രകാശ് കുമാറാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. കലൈപുലി എസ് താണു സിനിമ നിര്‍മ്മിക്കുന്നു.

  മമ്മൂക്കയുടെ മധുരരാജ സൂപ്പര്‍ മെഗാഹിറ്റ് ആവുമെന്ന് സലീം കുമാര്‍! ആരാധകര്‍ ഒന്നടങ്കം ആവേശത്തില്‍!

  ബഡായി ബംഗ്ലാവിലെ പുതിയ അതിഥി മഞ്ജു! ഇതൊരു മാര്‍ഗദീപമായി കണ്ട് നടീനടന്മാരെല്ലാം വരണമെന്ന് മുകേഷ്!കാണൂ

  English summary
  manju warrier says about asuran movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X