മഞ്ജു വാര്യര്‍ തമിഴിലേക്ക്! നായകനായി എത്തുന്നത് ആരാണെന്നറിയുമോ? ഈ വരവ് പൊളിക്കും! ഉറപ്പിച്ചോളൂ

മലയാളികളുടെ സ്വന്തം താരങ്ങളിലൊരാളാണ് മഞ്ജു വാര്യര്‍. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. യുവജനോത്സവ വേദിയില്‍ നിന്നുമാണ് താരം സിനിമയിലേക്കെത്തിയത്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് ഈ താരം തെളിയിച്ചിരുന്നു. നൃത്തത്തിലും പാട്ടിലുമൊക്കെ മികവ് തെളിയിച്ചാണ് താരം മുന്നേറുന്നത്. ചരിത്ര സിനിമകളുള്‍പ്പടെ നിരവധി സിനിമകളിലാണ് താരം അഭിനയിക്കുന്നത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്‍ഡ് ജില്‍ തുടങ്ങിയ സിനിമകളിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ മഞ്ജു വാര്യര്‍ തമിഴ് സിനിമയില്‍ അഭിനയിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമയിലെത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും താരം ഇതുവരെ തമിഴ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ടായിരുന്നില്ല. ഭാഷാഭേദമന്യേ അഭിനയിക്കാനും തിരിച്ചറിവ് ലഭിക്കാനും ആഗ്രഹിക്കാത്ത താരങ്ങള്‍ വിരളമാണ്.

ധനുഷും വെട്രിമാരനും ഒരുമിച്ചെത്തുന്ന സിനിമയിലാണ് മഞ്ജു വാര്യര്‍ നായികയായി എത്തുന്നത്. ജനുവരി 26നാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്. ജിവി പ്രകാശാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അസുരനെന്ന പേരാണ് സിനിമയ്ക്ക് നല്‍കിയിട്ടുള്ളത്. സിനിമയിലേക്ക് മഞ്ജു വാര്യരും എത്തുന്നുവെന്ന സന്തോഷവാര്‍ത്ത പുറത്തുവിട്ടത് ധനുഷാണ്. താരത്തിനോടൊപ്പം അഭിനയിക്കുന്നതിനായി കാത്തിരിക്കുകയാണ് താനെന്നും ധനുഷ് കുറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ഈ വാര്‍ത്ത. മഞ്ജു വാര്യരും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.

മഞ്ജു വാര്യര്‍ തമിഴിലേക്ക്

മഞ്ജു വാര്യര്‍ തമിഴിലേക്ക്

സിനിമയിലെത്തി നാളുകളായെങ്കിലും ഇതുവരെ മഞ്ജു വാര്യര്‍ അന്യഭാഷയില്‍ അഭിനയിച്ചിരുന്നില്ല. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തമിഴ് സിനിമാപ്രവേശം നടക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമയുടെ അണിയറപ്രവര്‍ത്തകരും താരവുമൊക്കെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെയും താരത്തിന് അവസരം ലഭിച്ചിരുന്നുവെങ്കിലും എന്തുകൊണ്ടോ അത് നടക്കാതെ പോവുകയായിരുന്നു. നാളേറെയായുള്ള കാത്തിരിപ്പിന് ഫലമുണ്ടായെന്നാണ് ആരാധകരുടെ കമന്റ്. ധനുഷായിരുന്നു ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചത്. പിന്നാലെ താരവും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

അസുരനിലൂടെ തുടക്കം

അസുരനിലൂടെ തുടക്കം

ത്രില്ലര്‍ ചിത്രത്തിലൂടെയാണ് വരവെന്നല്ലാതെ കൂടുതല്‍ കാര്യങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. വി ക്രിയേഷന്‍സിന്‍രെ ബാനറില്‍ കലൈപുലി എസ് താനുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധനുഷും വെട്രിമാരനും അഞ്ചാമത്തെ തവണയാണ് ഒരുമിച്ചെത്തുന്നത്. പൊല്ലാതവന്‍, ആടുകളം, വിസാരണൈ, വടചെന്നൈ, തുടങ്ങിയവയെല്ലാം ഗംഭീരവിജയം സ്വന്തമാക്കിയിരുന്നു. ഈ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമേ സംവിധായകന്‍ അടുത്ത സിനിമയിലേക്ക് നീങ്ങുകയുള്ളൂവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

വെട്രിമാരനും ധനുഷും

വെട്രിമാരനും ധനുഷും

വടചെന്നൈയുടെ പ്രമോഷന്‍ പരിപാടിക്കിടയിലാണ് പുതിയ സിനിമയെക്കുറിച്ച് സംവിധായകന്‍ പ്രഖ്യാപിച്ചത്. ധനുഷുമായി വീണ്ടും ഒരുമിക്കുകയാണെന്നും സിനിമയ്ക്ക് അസുരനെന്ന പേരാണ് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വേട്‌ക്കൈ എന്ന തമിഴ് നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ധനുഷിന്റെ ട്വീറ്റ്

ധനുഷിന്റെ ട്വീറ്റ്

എവര്‍ഗ്രീന്‍ മഞ്ജു വാര്യര്‍ അസുരനില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന സന്തോഷവാര്‍ത്ത പങ്കുവെച്ചത് ധനുഷായിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചത്. മഞ്ജു വാര്യരെന്ന അത്ഭുതപ്പെടുത്തുന്ന പ്രതിഭയില്‍ നിന്നും പഠിക്കാനും ഒരുമിച്ച് സ്‌ക്രീന്‍ പങ്കുവെക്കാനുമായി ആവേശത്തോടെയാണ് കാത്തിരിക്കുകയാണ് താനെന്നായിരുന്നു ധനുഷ് കുറിച്ചത്. ഈ ട്വീറ്റാണ് മഞ്ജു വാര്യരും ഷെയര്‍ ചെയ്തത്.

ട്വീറ്റ് കാണാം

ധനുഷിന്‍രെ ട്വീറ്റ് കാണാം.

മഞ‍്ജു വാര്യരുടെ പോസ്റ്റ്

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X