മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റം! അസുരന്‍ റിലീസ് തീയ്യതി പ്രഖ്യാപിച്ചു, ഇരട്ട റോളില്‍ ധനുഷ്
വലിയൊരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ നടി മഞ്ജു വാര്യര്‍ ഓരോ സിനിമകളിലൂടെയും അതിശയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ തമിഴ് സിനിമയിലേക്ക് കൂടി അരങ്ങേറ്റം നടത്തുകയാണ് മഞ്ജു വാര്യര്‍. ധനുഷ് നായകനായി അഭിനയിക്കുന്ന അസുരന്‍ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തമിഴില്‍ അഭിനയിക്കുന്നത്.
തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ വെക്കൈ എന്ന നോവലാണ് സിനിമയ്ക്ക് ഇതിവൃത്തമാവുന്നത്. അസുര ഒക്ടോബര്‍ നാലിന് തിയറ്ററുകളിലേക്ക് എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരിക്കുന്നത്. വട ചെന്നൈ എന്ന സിനിമയ്ക്ക് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും അസുരനുണ്ട്.

ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി കൊടുത്ത ആടുകളവും വെട്രിമാരനായിരുന്നു ഒരുക്കിയത്. ചിത്രത്തില്‍ ധനുഷ് ഇരട്ടകഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. രാജദേവര്‍ എന്ന അച്ഛന്‍ കഥാപാത്രമായും കാളി മകന്‍ എന്ന കഥാപാത്രങ്ങളെയാണ് ധനുഷ് അവതരിപ്പിക്കുന്നത്. മണിമേഖലൈ എന്ന കഥാപാത്രമായി മഞ്ജു എത്തും.
ആക്ഷന്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും വെട്രിമാരന്‍ തന്നെയാണ്. വി ക്രീയേഷന്‍സിന്റെ ബാനറില്‍ എസ് തനു ആണ് നിര്‍മാണം. ബാലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, പവന്‍, യോഗി ബാബു, തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.


Click it and Unblock the Notifications