അസുരന് പിന്നാലെ രജനീകാന്ത് ചിത്രത്തില്‍ മഞ്ജു വാര്യര്‍? ആകാംക്ഷയോടെ ആരാധകര്‍

By Midhun Raj

മോഹന്‍ലാലിന്റെ ലൂസിഫറിലൂടെ ഇക്കൊല്ലം വിജയ നായികയായി തിളങ്ങിയ താരമാണ് മഞ്ജു വാര്യര്‍. ലൂസിഫറിന്റെ വിജയം നടിയുടെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ലൂസിഫറിന് പിന്നാലെയാണ് ധനുഷിന്റെ നായികയായി മഞ്ജു തമിഴിലേക്ക് എത്തിയത്. വെട്രിമാരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ ഇക്കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് റിലീസ് ചെയ്തിരുന്നത്. സിനിമയിലെ പച്ചൈയമ്മാള്‍ എന്ന നടിയുടെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു അസുരന്‍ നൂറ് കോടി ക്ലബില്‍ എത്തിയതായുളള വിവരം പുറത്തുവന്നിരുന്നത്. ഒടിയന്‍,ലൂസിഫര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മഞ്ജുവിന് ലഭിച്ച മൂന്നാം നൂറ് കോടി ചിത്രമാണ് അസുരന്‍. അസുരനിലെ പ്രകടനത്തിന് മഞ്ജുവിനെ തമിഴ് പ്രേക്ഷകര്‍ ഒന്നടങ്കം വാനോളം പുകഴ്ത്തിയിരുന്നു. ഇനിയും നിരവധി തമിഴ് സിനിമകളില്‍ അഭിനയിക്കാനാണ് ആരാധകര്‍ മഞ്ജുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം അസുരന് പിന്നാലെ

അതേസമയം അസുരന് പിന്നാലെ മഞ്ജുവിന്റെ പുതിയൊരു സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. സ്‌റ്റൈല്‍ മന്നന്‍ രജീകാന്തിന്റെ നായികയായി മഞ്ജുവിനെ പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ദര്‍ബാറിന് ശേഷമുളള തലൈവര്‍ 168 എന്ന ചിത്രത്തിലേക്കാണ് നായികയായി മഞ്ജു വാര്യരുടെ പേര് പറഞ്ഞ് കേള്‍ക്കുന്നത്.

അജിത്തിന്റെ വിശ്വാസത്തിന് ശേഷം

അജിത്തിന്റെ വിശ്വാസത്തിന് ശേഷം സിരുത്തെെ ശിവയാണ് രജനിയുടെ പുതിയ സിനിമയുമായി എത്തുന്നത്. അജിത്ത് ചിത്രത്തിന് ശേഷം സൂര്യയെ നായകനാക്കി ഒരു സിനിമ ഒരുക്കാനാണ് ശിവ തീരുമാനിച്ചതെങ്കിലും പിന്നീട് രജനിയെ വെച്ച് സിനിമ എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംവിധായകന്റെ രജനി ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് അറിയുന്നു.

തമിഴിലെ പ്രമുഖ പ്രൊഡക്ഷന്‍ ബാനറുകളിലൊന്നായ

തമിഴിലെ പ്രമുഖ പ്രൊഡക്ഷന്‍ ബാനറുകളിലൊന്നായ സണ്‍ പിക്‌ചേഴ്‌സാണ് രജനി ചിത്രം നിര്‍മ്മിക്കുന്നത്. ഒരു പക്ക എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും രജനിയുടെ തലൈവര്‍ 168 എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയെക്കുറിച്ചുളള മറ്റു വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. അസുരന് പിന്നാലെ മഞ്ജു വാര്യരുടെ പുതിയ തമിഴ് ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

അതേസമയം മലയാളത്തില്‍ കൈനിറയെ

അതേസമയം മലയാളത്തില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് മഞ്ജു മുന്നേറികൊണ്ടിരിക്കുന്നത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക്ക് ആന്‍ഡ് ജില്ലാണ് നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. ജാക്ക് ആന്‍ഡ് ജില്ലിന് പിന്നാലെയാണ് സനല്‍കുമാര്‍ ശശിധരന്റെ കയറ്റം, പ്രതി പൂവന്‍കോഴി, മരക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങിയ മഞ്ജു വാര്യര്‍ ചിത്രങ്ങള്‍ പുറത്തിറങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X