മഞ്ജു വാര്യര്‍ കാത്തിരിക്കുന്നതും അതിന് വേണ്ടിയാണ്! ധനുഷിനൊപ്പമുള്ള സിനിമയ്ക്ക് കട്ട കാത്തിരിപ്പ്
ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിളിപ്പേര് കിട്ടിയതോട് കൂടി നടി മഞ്ജു വാര്യര്‍ക്ക് കൈനിറയെ അവസരങ്ങളാണ്. മലയാളത്തില്‍ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളില്‍ നായികയായി അഭിനയിക്കുന്നു എന്ന് മാത്രമല്ല തമിഴിലേക്ക് കൂടി അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. ധനുഷ് നായകനായി അഭിനയിക്കുന്ന അസുരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ തമിഴിലേക്കുള്ള ചുവടുമാറ്റം.
അടുത്തിടെ അസുരന്റെ ഓഡിയോ ലോഞ്ച് വിപുലമായി നടത്തിയിരുന്നു. മഞ്ജു വാര്യരും ധനുഷും സംവിധായകനുമെല്ലാം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പിന്നാലെ ചിത്രത്തിലെ പുതിയ പോസ്റ്ററും പുറത്ത് വിട്ടിരുന്നു.ഒക്ടോബര്‍ നാലിന് തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുകയാണ് അസുരന്‍. ചിത്രത്തിന്റെ റിലീസിന് വേണ്ടി താനും കാത്തിരിക്കുകയാണെന്ന് പറയുകയാണ് മഞ്ജു. ആരാധകരും സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

തമിഴ് സാഹിത്യകാരന്‍ പൂമണിയുടെ വെക്കായെന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് അസുരന്‍ ഒരുക്കുന്നത്. വെട്രിമാരാനാണ് അസുരന്റെ സംവിധാനം. ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി കൊടുത്ത ആടുകളവം എന്ന ചിത്രം സംവിധാനം ചെയ്തതും വെട്രിമാരനായിരുന്നു. വട ചെന്നൈ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമൊന്നിച്ച് അഭിനയിച്ചത്. വി ക്രീയേഷന്‍സിന്റെ ബാനറില്‍ എസ് തനു ആണ് നിര്‍മാണം.
മഞ്ജു വാര്യരും ധനുഷം നായിക നായകന്മാരായി അഭിനയിക്കുമ്പോള്‍ ബാലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, പവന്‍, യോഗി ബാബു, എന്നിവരാണ് അസുരനിലെ മറ്റ് താരങ്ങള്‍. ചിത്രത്തില്‍ ധനുഷ് ഇരട്ടകഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. രാജദേവര്‍ എന്ന അച്ഛന്‍ കഥാപാത്രമായും കാളി മകന്‍ എന്ന കഥാപാത്രങ്ങളെയാണ് ധനുഷ് അവതരിപ്പിക്കുന്നത്. മണിമേഖലൈ എന്ന കഥാപാത്രമായിട്ടാണ് മഞ്ജു അഭിനയിക്കുന്നത്. .


Click it and Unblock the Notifications











