പഴയ മഞ്ജുവിനെ അന്ന് തിരിച്ച് തന്നു; പക്ഷെ വേട്ടയാനിൽ നിരാശ; വെട്രിമാരൻ ഇത്തവണയും മഞ്ജുവിനെ കാക്കുമോ
സംവിധായകൻ വെട്രിമാരന്റെ പുതിയ ചിത്രം വിടുതലെെ 2 വിന്റെ ട്രെയിലർ പുറത്ത് വന്നിരിക്കുകയാണ്. വിജയ് സേതുപതി, സൂരി, മഞ്ജു വാര്യർ തുടങ്ങി വൻ താര നിര അണിനിരക്കുന്ന സിനിമയിൽ പ്രേക്ഷകർക്ക് പ്രതീക്ഷകളേറെയാണ്. ചിത്രത്തിന്റെ ഒന്നാം ഭാഗം വൻ വിജയമായിരുന്നു. ഒന്നാം ഭാഗത്തിൽ മഞ്ജു ഉണ്ടായിരുന്നില്ല. രണ്ടാം ഭാഗത്തിൽ നടിയുടെ കഥാപാത്രം എന്തായിരിക്കുമെന്നറിയാൻ ആരാധകർക്ക് ആകാംക്ഷയുണ്ട്. കഴിഞ്ഞ ദിവസം നടന്ന ട്രെയിലർ ലോഞ്ചിൽ മഞ്ജുവിനെക്കുറിച്ച് വെട്രിമാരൻ സംസാരിച്ചു. നടി ഇവന്റിന് എത്തിയിരുന്നില്ല.
മഞ്ജു വാര്യർ ഇല്ലാത്തതിനാൽ അവരെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. ഒരു ഗസ്റ്റ് റോൾ എന്ന് പറഞ്ഞാണ് മഞ്ജു വാര്യരെ വിളിച്ചത്. മൂന്ന് സീനുണ്ടെന്നാണ് പറഞ്ഞത്. ഇപ്പോൾ രണ്ട് പാട്ട് അവർക്ക് സിനിമയിലുണ്ട്. വളരെ പ്രധാനപ്പെട്ട റോൾ ആണ് ചെയ്യുന്നത്. അസുരന് ശേഷം ഒരുമിച്ച് വർക്ക് ചെയ്യുകയാണ്. അവർ കൊണ്ട് വരുന്ന കമ്മിറ്റ്മെന്റുണ്ട്. ഒരു ക്യാരക്ടറിന് അവർ കൊടുക്കുന്ന ലൈഫുണ്ട്. അതും സ്പെഷ്യലാണെന്നും വെട്രിമാരൻ പറഞ്ഞു.

2022 ഡിസംബറിലാണ് ഈ പ്രൊജക്ട് തുടങ്ങുന്നത്. നാല് വർഷം. അതിൽ അപ്സ് ആന്റ് ഡൗൺസ് വന്നു. ഈ സിനിമയിൽ അഭിനയിക്കുമ്പോൾ കല്യാണം കഴിച്ചവർക്ക് കുട്ടികളുണ്ടായി കുട്ടികളെ സ്കൂളിൽ അയച്ചു. അത്രയും കാലം ഈ സിനിമയിൽ എല്ലാവരും വർക്ക് ചെയ്തെന്നും വെട്രിമാരൻ ചൂണ്ടിക്കാട്ടി.

വെട്രിമാരനും നായകൻ ധനുഷും അന്ന് മഞ്ജുവിന്റെ പ്രകടനത്തെ ഏറെ പ്രശംസിച്ചതാണ്. തമിഴകത്ത് ഈ ഒരു സിനിമയിലൂടെ വലിയ ജനപ്രീതി നേടാൻ മഞ്ജുവിന് സാധിച്ചു. പ്രാദേശിക തമിഴ് ഭാഷയിലെ ഡയലോഗുകൾ സ്വന്തം ശബ്ദത്തിൽ മഞ്ജു ഡബ് ചെയ്തു. തമിഴകത്തിന് ലഭിച്ച പുതിയ പെർഫോമറായി മഞ്ജു അറിയപ്പെട്ടു. അതേസമയം പിന്നീട് നടി ശ്രദ്ധാപൂർവമാണ് സിനിമകൾ തെരഞ്ഞെടുത്തത്.
അസുരനലിലേതുമായി സാമ്യമുള്ള അമ്മ വേഷങ്ങൾ തുടരെ വന്നപ്പോൾ നടി നിരസിച്ചു. അജിത്ത് ചിത്രം തുനിവിൽ കൺമണി എന്ന സ്റ്റെെലിഷ് കഥാപാത്രത്തെ അവതരിപ്പിച്ചു. എന്നാൽ സ്ക്രീൻ സ്പേസ് കുറവായിരുന്നു. മഞ്ജുവിനെ പോലെ വലിയൊരു അഭിനേത്രിക്ക് തുനിവിൽ ചെറിയ വേഷം എന്ന ആശങ്ക സംവിധായകൻ എച്ച് വിനോദിന് പോലും ഉണ്ടായിരുന്നു.
എന്നാൽ സൂപ്പർസ്റ്റാറിനൊപ്പമുള്ള അവസരം മഞ്ജു വേണ്ടെന്ന് വെച്ചില്ല. ചെറുതെങ്കിലും തന്റെ സാന്നിധ്യം തുനിവിൽ അറിയിച്ചു. അസുരനിലെ അമ്മ വേഷമുണ്ടാക്കിയ ഇമേജ് തകർക്കാൻ മഞ്ജുവിനെ തുനിവ് സഹായിച്ചു. ഇത് തമിഴകത്തെ മുന്നോട്ട് പോക്കിന് ഗുണം ചെയ്തു. രജിനികാന്തിനൊപ്പം വേട്ടെയാൻ എന്ന സിനിമയിൽ നടിക്ക് വേഷം ലഭിച്ചു.
അണിയറയിൽ ഒരുങ്ങുന്ന മിസ്റ്റർ എക്സ് എന്ന ചിത്രത്തിൽ ആര്യ, ഗൗതം കാർത്തിക് എന്നിവർക്കൊപ്പമാണ് നടി അഭിനയിക്കുന്നത്. അതേസമയം വേട്ടെയാൻ മഞ്ജുവിന്റെ ആരാധകരെ ഏറെ നിരാശപ്പെടുത്തിയ സിനിമയാണ്. ഒരു ഗാനരഗം ഒഴിച്ച് നിർത്തിയാൽ കാര്യമായൊന്നും മഞ്ജുവിന് ഈ സിനിമയിൽ ചെയ്യാനില്ലായിരുന്നു. എന്നാൽ വിടുതലെെ 2 വിൽ ആരാധകർക്ക് പ്രതീക്ഷകളേറെയാണ്.


Click it and Unblock the Notifications