അക്കാര്യത്തിന് ധനുഷിനോടാണ് നന്ദിയെന്ന് മഞ്ജു വാര്യര്‍! അസുരന്‍ ഓഡിയോ ലോഞ്ചിലെ ചിത്രങ്ങള്‍ വൈറല്‍!
മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യര്‍. സാക്ഷ്യമെന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമയില്‍ അരങ്ങേറിയത്. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരത്തിന് തുടക്കത്തിലെ തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഈ താരത്തിന് ലഭിച്ചത്. ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. രണ്ടാം വരവിലാവട്ടെ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം വ്യത്യസ്തമായിരുന്നു.
ജാക്ക് ആന്റ് ജില്‍, കയറ്റം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങിയ സിനിമകളാണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. കയറ്റത്തിന്റെ ചിത്രീകരണത്തിനായി പോയപ്പോള്‍ ഹിമാചലില്‍ കുരുങ്ങിയ താരവും സംഘവും അതിസാഹസികമായാണ് രക്ഷപ്പെട്ടത്. ആ അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞും താരമെത്തിയിരുന്നു. വെട്രിമാരന്‍-ധനുഷ് കൂട്ടുകെട്ടിലൊരുങ്ങുന്ന അസുരനില്‍ നായികയായി അഭിനയിച്ചത് മഞ്ജു വാര്യരായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ഓഡിയോ ലോഞ്ച്. പരിപാടിക്കിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറാറുണ്ട് മഞ്ജു വാര്യര്‍. താരത്തിന്റെ കരിയറിലെ ആദ്യത്തെ തമിഴ് ചിത്രമായ അസുരന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു. സംവിധായകനും അണിയറപ്രവര്‍ത്തകരുമൊക്കെയായി നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയത്. ചുരിദാറണിഞ്ഞായിരുന്നു താരം പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്. വളരെ കൂളായി ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളും സിനിമയെക്കുറിച്ചുള്ള സംസസാരത്തിന്റെ വീഡിയോയുമൊക്കെ ഇതിനകം തന്നെ തംരഗമായി മാറിയിട്ടുണ്ട്.

മലയാളത്തിന്റെ അഭിനയ സരസ്വതി എന്ന വിശേഷണത്തോടെയായിരുന്നു മഞ്ജു വാര്യരെ ചടങ്ങിലേക്ക് സ്വാഗതം ചെയ്തത്. തന്നെക്കുറിച്ച് അവതാരക പറയുന്ന കാര്യങ്ങളെല്ലാം കൗതുകത്തോടെ കേട്ടിരിക്കുകയായിരുന്നു താരം. ലവ്‌ലി ഇന്‍ട്രൊഡക്ഷന്‍ കിട്ടിയതില്‍ സന്തോഷമുണ്ട്. ഈ സിനിമ തനിക്ക് വളരെ സ്‌പെഷലാണ്, ഈ ചിത്രത്തിലൂടെ താന്‍ തമിഴിലേക്ക് അരങ്ങേറുകയാണ്. ഈ സിനിമയ്‌ക്കൊപ്പം അരങ്ങേറാന്‍ കഴിഞ്ഞതില്‍ സന്തോഷവതിയാണ് താനെന്നും താരം പറയുന്നു.

താന്‍ ധനുഷിന്റെ വലിയ ഫാനായിരുന്നുവെന്നും ഇപ്പോള്‍ അദ്ദേഹം തന്റെ അടുത്ത സുഹൃത്തായി മാറിയെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരില്‍ എല്ലാവരോടും നന്ദി പറയുന്നുവെന്നും താരം പറഞ്ഞിരുന്നു. വളരെ ആസ്വദിച്ചാണ് താന്‍ ഈ സിനിമയില്‍ ആസ്വദിച്ചത്. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് എല്ലാവരും. സിനിമയുടെ വിജയത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നുമായിരുന്നു താരത്തിന്‍രെ പ്രസംഗം.

ഈ സിനിമയെക്കുറിച്ച് വാക്കുകളിലൂടെ വിവരിക്കാനാവില്ല. ധനുഷിനോട് പ്രത്യേക നന്ദി പറയാനുണ്ട്. മലയാളം ഇന്‍ഡസ്ച്രിയില്‍ പ്രവര്‍ത്തിക്കുന്നത് പോലെയാണ് തനിക്ക് തോന്നിയെന്നുമായിരുന്നു താരം പറഞ്ഞത്. ഇനിയും നിരവധി സിനിമകളുടെ ഭാഗമാവാന്‍ ആഗ്രഹമുണ്ട്. ഈ സിനിമ നിങ്ങള്‍ക്ക് എന്തായാലും ഇഷ്ടമാവും, തന്നേയും നിങ്ങള്‍ക്ക് ഇഷ്ടമാവുമെന്നാണ് കരുതുന്നതെന്നും മഞ്ജു പറഞ്ഞിരുന്നു.

മലയാളത്തില്‍ നിന്നും മികച്ച അവസരങ്ങളാണ് മഞ്ജു വാര്യരെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്. ലൂസിഫറിന് ശേഷം വീണ്ടും മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാനുള്ള അവസരമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ ലഭിച്ചത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്കിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സനല്‍കുമാര്‍ ശശിധരന്‍ ചിത്രമായ കയറ്റത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
Recommended Video

വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെയാണ് മഞ്ജു വാര്യര്‍ ഇതുവരെയായി അവതരിപ്പിച്ചിട്ടുള്ളത്. സെലക്ടീവായി സിനിമ സ്വീകരിക്കുന്ന പതിവാണ് താരത്തിന്റേത്, അതിനാല്‍ത്തന്നെ ചെയ്യുന്ന സിനിമകളെല്ലാം വ്യത്യസ്തവുമാണ്. അമ്പരപ്പിക്കുന്ന ഭാവപ്പകര്‍ച്ചയുമായി ഓരോ തവണ എത്തിയപ്പോഴും ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. താരത്തിന്‍രെ പുതിയ സിനിമയായ അസുരന്‍രെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











