അന്ന് നയൻതാരയെ രണ്ട് വട്ടം അധിക്ഷേപിച്ചു; ആരും ഉണ്ടായില്ല; തൃഷയ്ക്ക് ലഭിക്കുന്ന പിന്തുണയെക്കുറിച്ച് ചിന്മയി
നടൻ മൻസൂർ അലി ഖാൻ തൃഷ്ക്കെതിരെ നടത്തിയ പരാമർശം വലിയ വിവാദമായിരിക്കുകയാണ്. ലിയോയിൽ തൃഷയ്ക്കൊപ്പം കിടപ്പറം രംഗം നഷ്ടപ്പെട്ടെന്നാണ് മൻസൂർ അലി ഖാൻ ആരോപിച്ചത്. പരാമർശം വലിയ തോതിൽ വിമർശിക്കപ്പെട്ടു. മൻസൂർ അലി ഖാനെതിരെ തൃഷ പ്രസ്താവനയിറക്കുകയും ചെയ്തു. സിനിമാ രംഗത്തെ നിരവധി പേർ തൃഷയ്ക്ക് പിന്തുണയുമായി വന്നിട്ടുണ്ട്.
ചിരഞ്ജീവി, ഖുശ്ബു, ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജ് തുടങ്ങിയവർ മൻസൂർ അലി ഖാനെതിരെ വിമർശനം ഉന്നയിച്ചു. തമിഴ് സിനിമാ സംഘടനയായ നടികർ സംഘം മൻസൂറിനെതിരെ താൽക്കാലിക വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. നടൻ മാപ്പ് പറഞ്ഞാൽ വിലക്ക് പിൻവലിക്കാാമെന്നാണ് സംഘടന വ്യക്തമാക്കിയത്. എന്നാൽ മാപ്പ് പറയാൻ തയ്യാറല്ലെന്നും അധിക്ഷേപകരമായി താൻ സംസാരിച്ചിട്ടില്ലെന്നും മൻസൂർ അലി ഖാൻ വാദിക്കുന്നു.

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗായിക ചിന്മയി. സ്ത്രീകൾക്കെതിരായ സംഭവങ്ങളോട് പ്രതികരിക്കുന്നതിൽ തമിഴ് സിനിമാ രംഗത്ത് വന്നിരിക്കുന്ന മാറ്റം നല്ലതാണെന്ന് ചിന്മയി പറയുന്നു. മലിനജലത്തെ അവഗണിക്കാം എന്നതിന് പകരം അപലപിക്കേണ്ടത് ആവശ്യമാണെന്ന് അധികാരത്തിലുള്ളവർ കരുതുന്നു. അതേസമയം നേരത്തെ നയൻതാരയെ അവരുടെ സ്വന്തം സിനിമയുടെ ഓഡിയോ ലോഞ്ചിൽ വെച്ച് രാധാ രവി അപകീർത്തിപ്പെടുത്തിയപ്പോൾ കുറഞ്ഞത് രണ്ട് ദിവസത്തേക്കെങ്കിലും ആരും അപലപിച്ചില്ല.
ആക്ഷനെടുക്കുകയോ മാപ്പ് പറയാനോ വിശദീകരണം നൽകാനോ ആവശ്യപ്പെട്ടില്ല. ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടില്ല. അദ്ദേഹത്തെ ഡിഎംകെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ബിജെപിയിൽ ചേർന്ന ശേഷം വീണ്ടും നയൻതാരയെ അധിക്ഷേപിച്ചു. വനിതാ കമ്മീഷൻ വീണ്ടും അവഗണിച്ചു.

സോഷ്യൽ മീഡിയയിൽ പ്രതിഷേധം വന്നെങ്കിലും നടപടിയുണ്ടായില്ലെന്നും ചിന്മയി ചൂണ്ടിക്കാട്ടി. 2019 ലാണ് നയൻതാരയ്ക്കെതിരെ വിവാദ പരാമർശവുമായി രാധാ രവി രംഗത്ത് വന്നത്. നയൻതാരയെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നതിനെ എതിർത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു നടൻ.
നടികർ തിലകം പോലെയുള്ള പട്ടം മുമ്പ് എംജിആറിനും ശിവാജി ഗണേശനുമൊക്കെയാണ് നൽകിയിരുന്നത്. നയൻതാര ഒരു സിനിമയിൽ പ്രേതമായും മറ്റൊരു സിനിമയിൽ സീതയായും അഭിനയിക്കുന്നു. മുമ്പ് സീതയുടെ റോൾ കെആർ വിജയയെ പോലെയുള്ള നടിമാർക്കായിരുന്നു നൽകാറെന്നും രാധ രവി പറഞ്ഞു. പരാമർശത്തിനെതിരെ നയൻതാര രംഗത്ത് വന്നു.
വിഷയം വലിയ തോതിൽ ചർച്ചയായി. ഡിഎംകെയിൽ നിന്നും പുറത്താക്കപ്പെട്ട രാധാരവി ബിജെപിയിൽ ചേർന്നപ്പോഴും നയൻതാരയ്ക്കെതിരെ സംസാരിച്ചു. ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന് നയൻതാരയുമായി ബന്ധമുണ്ടെങ്കിൽ താൻ കാര്യമാക്കുന്നില്ലെന്നായിരുന്നു രാധാ രവിയുടെ പരാമർശം.
രാധാ രവിക്കെതിരെ അന്ന് പ്രതികരിച്ചവരിൽ ഒരാളാണ് ചിന്മയി. തമിഴകത്ത് അടുത്തിടെയും ഇത്തരം പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്. കുറച്ച് നാളുകൾക്ക് മുന്നേ നടി ഹൻസികയെക്കുറിച്ച് റോബോ ശങ്കർ എന്ന നടൻ നടത്തിയ പരാമർശം ചർച്ചയായിരുന്നു. ഒരുമിച്ച് അഭിനയിച്ച സിനിമയിൽ ഹൻസികയുടെ കാൽ തടവേണ്ട സീനുണ്ടായിരുന്നു എന്നാൽ ഹൻസിക നായകന് മാത്രമേ തന്നെ തൊടാൻ സാധിക്കൂ എന്ന് തീർത്ത് പറഞ്ഞെന്ന് റോബോ ശങ്കർ പൊതുവെദിയിൽ പരിഹാസചുവയിൽ പറഞ്ഞു.
വേദിയിൽ ഹൻസികയുമുണ്ടായിരുന്നു. നടി ഇതിനോട് പ്രതികരിക്കാൻ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് പുതിയ വിവാദം. തൃഷയോട് മാപ്പ് പറയാൻ തയ്യാറാകാത്ത സാഹചര്യത്തിൽ മൻസൂർ അലി ഖാനെതിരെ തുടർ നടപടികൾ ഉണ്ടാകാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications