ധനുഷും സായിപല്ലവിയൊക്കെ എന്ത്!! റൗഡി ബേബി'ക്ക് ചുവട് വച്ച് എംജിആര്‍, വീഡിയോ വൈറൽ
തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ ഓളം സൃഷ്ടിച്ച ഗാനമായിരുന്നു ധനുഷ് സായ് പല്ലവി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച മാരി 2 ലെ റൗഡി ബേബി എന്നു തുടങ്ങുന്ന ഗാനം പാട്ടിലെ സായ് പല്ലവിയുടേയും ധനുഷിന്റേയും ചുവടുകളായിരുന്നു പാട്ടിനെ ഇത്രത്തോളം ഹിറ്റാക്കിയത്. റൗഡി ബേബിയ്ക്ക് ഒന്ന് ചുവട് വയ്ക്കാത്തതായി ആരും തന്നെയുണ്ടാകില്ല.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടൻ എംജി ആറിന്റെ റൗഡി ബേബി വെർഷനാണ്. എംജി ആറിനിന്റെ സിനിമയിലെ നൃത്തരംഗങ്ങൾ സംയോജിപ്പിച്ചു കൊണ്ടുളള റൗഡി ബേബി ഗാനമാണ് ഇപ്പോൾ സേഷ്യൽ മീഡിയയിൽ വൈറലാകുന്നത് പാട്ട് പുറത്തിറങ്ങി ചുരുങ്ങിയ സമയം കൊണ്ട് പതിനാറ് ലക്ഷത്തിലധികം വ്യൂ ആണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
നിലവിൽ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പേർ കണ്ട ഗാനമെന്ന് റെക്കോർഡ് ഈ ഗാനം സ്വന്തമാക്കിയിട്ടുണ്ട്.യുവൻ ശങ്കർ സംഗീതം നൽകിയിരിക്കുന്ന ഈ ഗാനത്തിനെ ചുവടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഇന്ത്യൻ സിനിമയിലെ മൈക്കിൾ ജാക്സൺ എന്ന് അറിയപ്പെടുന്ന പ്രഭുദേവയാണ്. സായ് പല്ലവിയും ധനുഷും ചേർന്ന് തകർപ്പൻ പ്രകടനവും ഈ പാട്ടിൽ കാഴ്ചവെച്ചിട്ടുണ്ട്.


Click it and Unblock the Notifications











