സായി പല്ലവിയുടെ 'തറലോക്കല്‍'പിറന്നാളാഘോഷം നടത്തി ധനുഷും ടൊവിനോയും! ചിത്രങ്ങള്‍ വൈറല്‍! കാണൂ

By Midhun

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് സായി പല്ലവി. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഈ നിവിന്‍ പോളി ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു സായി നടത്തിയിരുന്നത്. പ്രേമത്തിലെ മലര്‍ മിസ് എന്ന കഥാപാത്രത്തെ യുവഹൃദയങ്ങളെല്ലാം തന്നെ നെഞ്ചോട് ചേര്‍ത്തിരുന്നു.

പ്രേമം മെഗാഹിറ്റായതിനു ശേഷം നിരവധി അവസരങ്ങളായിരുന്നു സായിയെ തേടിയെത്തിയിരുന്നത്. ദുല്‍ഖറിനൊപ്പമുളള കലി എന്ന ചിത്രത്തിലായിരുന്നു സായി മലയാളത്തില്‍ ഒടുവില്‍ അഭിനയിച്ചിരുന്നത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ഇപ്പോള്‍ സായിയുടെ കൂടുതല്‍ ചിത്രങ്ങളും പുറത്തിറങ്ങുന്നത്. ധനുഷിനൊപ്പമുളള മാരി 2 എന്ന ചിത്രത്തിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ആരാധകരുടെ ഇഷ്ടതാരം

ആരാധകരുടെ ഇഷ്ടതാരം

പ്രേമത്തിന് ശേഷം കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി ആരാധകരെ സായിക്ക് ലഭിച്ചിരുന്നു. പ്രേമത്തിലെ സായിയുടെ മലര്‍ എന്ന കഥാപാത്രം കേരളത്തിലെന്ന പോലെ തമിഴ്‌നാട്ടിലും തരംഗമുണ്ടാക്കിയിരുന്നു. ചിത്രത്തില്‍ ജോര്‍ജ്ജും മലരും തമ്മിലുളള പ്രണയമായിരുന്നു എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിരുന്നത്. തമിഴ്‌നാട്ടില്‍ ഇരുനൂറിലധികം ദിവസങ്ങളായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നത്. മലയാളത്തിനു പുറമേ തെലുങ്കിലും സായിയുടെതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍ ഹിറ്റായി മാറിയിരുന്നു. സായിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത് എഎല്‍ വിജയ് സംവിധാനം ചെയ്ത ദിയ എന്ന ചിത്രമായിരുന്നു. സായി മുഖ്യ വേഷത്തിലെത്തിയ ചിത്രം ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിട്ടായിരുന്നു പുറത്തിറങ്ങിയിരുന്നത്.

കൈനിറയെ ചിത്രങ്ങള്‍

കൈനിറയെ ചിത്രങ്ങള്‍

കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. തമിഴിലെ പ്രശസ്ത സംവിധായകന്‍ ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തില്‍ സായി ആണ് നായികയായി എത്തുന്നത്. നേരത്തെ ചിത്രത്തിന്റെതായി പുറത്തുവിട്ട ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സമൂഹമാധ്‌യമങ്ങളില്‍ വൈറലായിരുന്നു. പോസ്റ്ററില്‍ വിപ്ലവ നായകന്‍ ചെഗുവേരയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുളള ലുക്കിലാണ് സൂര്യയെ കാണിച്ചിരുന്നത്. സൂര്യ ചിത്രത്തിനു പുറമേ ധനുഷിന്റെ മാരി 2വിലും തെലുങ്ക് ചിത്രമായ പടി പടി ലെച്ചേ മനസു എന്നീ ചിത്രങ്ങളുമാണ് സായിയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

മാരി 2

മാരി 2

ധനുഷിന്റെ നായികയായി സായി പല്ലവി ആദ്യമായി എത്തുന്ന ചിത്രമാണ് മാരി 2. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നടന്‍ ടൊവിനോ തോമസാണ് വില്ലനായി എത്തുന്നത്. ധനുഷിന്റെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രമായ മാരിയുടെ രണ്ടാം ഭാഗത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തില്‍ ധനുഷിന്റെയും സായിയുടെയും പ്രകടനമാണ് എല്ലാവരു ഉറ്റുനോക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. മാരി 2വിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്

'തറലോക്കല്‍' പിറന്നാളോഘോഷം

'തറലോക്കല്‍' പിറന്നാളോഘോഷം

ചിത്രീകരണ തിരക്കുകള്‍ക്കിടെ സായി പല്ലവിയുടെ പിറന്നാള്‍ മാരി 2വിന്റെ അണിയറപ്രവര്‍ത്തകര്‍ സെറ്റില്‍ ആഘോഷിച്ചിരുന്നു. സായിയുടെ 26ാം പിറന്നാളായിരുന്നു മാരി 2 ടീംസ നടത്തിയിരുന്നത്. തറലോക്കല്‍ പിറന്നാള്‍ ആശംസകള്‍ സായി പല്ലവി എന്നായിരുന്നു ബെര്‍ത്ത് ഡേ കേക്കില്‍ ടീം എഴുതിയിരുന്നത്. സായിക്കൊപ്പം സഹതാരം വിനോദിന്റെയം പിറന്നാള്‍ സെറ്റില്‍ അണിയറപ്രവര്‍ത്തകര്‍ ആഘോഷിച്ചിരുന്നു. സായിയുടെ പിറന്നാള്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

പിറന്നാള്‍ സമ്മാനം

മാരി 2വിലെ പിറന്നളാഘോഷത്തിനു പുറമേ ഇരട്ടി മധുരമായി മറ്റൊരു സമ്മാനം കൂടി സായിക്ക് ലഭിച്ചിരുന്നു. സായിയുടെ പുതിയ തെലുങ്ക് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടാണ് അണിയറപ്രവര്‍ത്തകര്‍ നടിക്ക് പിറന്നാളാശംസകള്‍ അറിയിച്ചത്. സായിയുടെ പുതിയ ചിത്രമായ പദി പദി ലെച്ചേ മനസു എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X