തമിഴ്‌നാട് ബോക്‌സോഫീസിനെ തകര്‍ക്കാന്‍ മോഹന്‍ലാലും! മേയ് മാസത്തില്‍ സൂപ്പര്‍ താരങ്ങളുടെ മാസ് എന്‍ട്രി

അവധിക്കാലം ലക്ഷ്യമാക്കി മലയാളത്തില്‍ റിലീസിനെത്തിയ സിനിമകളെല്ലാം ഗംഭീരമായിരിക്കുകയാണ്. തിയറ്ററുകളില്‍ നിന്നും നല്ല അഭിപ്രായം സ്വന്തമാക്കി കൊണ്ടാണ് ഈ സിനിമകളെല്ലാം പ്രദര്‍ശനം നടത്തുന്നത്. ഇവിടുത്തെ കാര്യം മാത്രമല്ല തമിഴ്‌നാട്ടില്‍ നിന്നും റിലീസ് ചെയ്യുന്ന സിനിമകളെ കുറിച്ചുള്ള വാര്‍ത്തകള്‍ കേരളത്തില്‍ വലിയ ജനപ്രീതി നേടാറുണ്ട്. അങ്ങനെ ജനുവരിയില്‍ പിറന്ന സിനിമകളെല്ലാം കേരളത്തിലും വലിയ തരംഗമായിരുന്നു.

ഇപ്പോഴിതാ വീണ്ടും തമിഴ്‌നാട്ടില്‍ റെക്കോര്‍ഡ് കണക്കിന് സിനിമകള്‍ റിലീസിനെത്തുകയാണെന്നുള്ള റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്. മലയാളത്തില്‍ ഹിറ്റായ മോഹന്‍ലാലിന്റെ സിനിമ മുതല്‍ സൂര്യയുടെയും തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെയുമടക്കം പതിനെട്ടാളം സിനിമകളാണ് മേയ് മാസം റിലീസിനൊരുങ്ങുന്നത്.

ലൂസിഫര്‍ തമിഴിലേക്കും

ലൂസിഫര്‍ തമിഴിലേക്കും

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയാണ് ലൂസിഫര്‍. നടന്‍ മുരളി ഗോപി തിരക്കഥ ഒരുക്കിയ ചിത്രം ബിഗ് ബജറ്റില്‍ ആന്റണി പെരുമ്പാവുരായിരുന്നു നിര്‍മ്മിച്ചത്. മലയാളത്തില്‍ നിന്നും ബോക്‌സോഫീസിനെ തകര്‍ത്ത ലൂസിഫര്‍ തമിഴിലേക്കും എത്തുകയാണ്. മേയ് മൂന്നിന് ലൂസിഫറിന്റെ തമിഴ് വേര്‍ഷന്‍ തമിഴ്‌നാട്ടില്‍ എത്തിച്ചു. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് ലൂസിഫറിപ്പോള്‍. ആഗോള ബോക്‌സോഫീസില്‍ ഇരുന്നൂറ് കോടിയ്ക്ക് അടുത്ത് കളക്ഷന്‍ നേടാന്‍ സാധ്യത കല്‍പ്പിച്ചിരിക്കുന്ന സിനിമ റിലീസിനെത്തി അമ്പതാം ദിവസങ്ങളിലേക്ക് കടക്കുകയാണ്.

 എന്‍ജികെ

എന്‍ജികെ

കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള അന്യഭാഷ നായകന്മാരില്‍ ഒരാളാണ് സൂര്യ. സൂര്യയെ നായകനാക്കി സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് എന്‍ജികെ. സൂര്യയും സെല്‍വരാഘവനും ഒന്നിക്കുന്ന ആദ്യ സിനിമയാണിത്. നന്ദ ഗോപാലന്‍ കുമാരന്‍ എന്നതിന്റെ ചുരുക്കെഴുത്തായിട്ടാണ് എന്‍ജികെ എന്ന പേര് വന്നിരിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി മേയ് 28 ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. സൂര്യയ്ക്കൊപ്പം സായി പല്ലവിയാണ് നായിക. ജഗപതി ബാബു, രാഹുല്‍ പ്രീത് സിംഗ്, ബാല സിംഗ് എന്നിവരാണ് മറ്റ് താരങ്ങള്‍. യുവന്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

 അയോഗ്യ

അയോഗ്യ

വിശാല്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അയോഗ്യ. നവാഗതനായ വെങ്കട് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് സിനിമയായ ടെമ്പറിന്റെ റീമേക്കാണ്. രാശി ഖന്നയാണ് അയോഗ്യയിലെ നായിക. പാര്‍ത്ഥിപന്‍, കെഎസ് രവി കുമാര്, സോണിയ അഗര്‍വാള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മേയ് ഒന്‍പതിനോ പത്തിനോ അയോഗ്യയും തിയറ്ററുകളിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

കീ

കീ

നടന്‍ ജീവ നായകനായി അഭിനയിക്കുന്ന ചിത്രമാണ് കീ. കാളീസ് സംവിധാനം ചെയ്യുന്ന ചിത്രം മേയ് ഒന്‍പതിനോ പത്തിനോ റിലീസ് ചെയ്യാനുള്ള മുന്നൊരുക്കത്തിലാണ്. സയന്‍സ് ഫിക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യയാണ് വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത്. നിക്കി ഗല്‍റാണിയാണ് നായിക. അനൈക സോട്ടി, ആര്‍ജെ ബാലാജി, രാജേന്ദ്ര പ്രസാദ്, സുഹാസിനി, തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

മിസ്റ്റര്‍ ലോക്കല്‍

മിസ്റ്റര്‍ ലോക്കല്‍

വേലൈക്കാരന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം എം രാജേഷിന്റെ സംവിധാനത്തിലെത്തുന്ന സിനിമയാണ് മിസ്റ്റര്‍ ലോക്കല്‍. ശിവകാര്‍ത്തികേയനാണ് നായകന്‍. ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തിലെ നായിക. യോഗി ബാബു, രാധിക, സതീഷ്, ആര്‍ജെ ബാലാജി തുടങ്ങി വമ്പന്‍ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. മേയ് പതിനേഴിനാണ് മിസ്റ്റര്‍ ലോക്കല്‍ സ്‌റ്റോറിയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

കദാരം കൊണ്ടാന്‍

കദാരം കൊണ്ടാന്‍

ചിയാന്‍ വിക്രം നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് കദാരം കൊണ്ടാന്‍. കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അക്ഷര ഹാസനാണ് നായികയായി അഭിനയിക്കുന്നത്. രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കടാരം കൊണ്ടാന്‍. നേരത്തെ കമല്‍ഹാസന്‍ നായകനായി അഭിനയിച്ച തൂങ്കാവാനം എന്ന സിനിമയിലൂടെയായിരുന്നു രാജേഷ് എം സെല്‍വ സംവിധാനം ചെയ്ത ആദ്യ സിനിമ പിറക്കുന്നത്. സൂര്യയുടെ എന്‍ജികെ യ്ക്ക് ഒപ്പം മേയ് 28 ന് ഈ ചിത്രവും റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X