വിജയ് ചിത്രം ബിഗിലിന്റെ പോസ്റ്ററുകള്‍ വലിച്ചുകീറി ഇറച്ചിവെട്ടുക്കാര്‍! ഞെട്ടലോടെ ആരാധകര്‍

By Midhun Raj

ദളപതി വിജയുടെതായി ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗില്‍. ദീപാവലി റിലീസായി എത്തുന്ന സിനിമയുടെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തെറി,മെര്‍സല്‍ എന്നിവയ്ക്ക് ശേഷം അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് അടുത്തിടെയായിരുന്നു നടന്നത്. ബിഗിലിന്റെതായി പുറത്തിറങ്ങിയ പാട്ടുകളെല്ലാം തന്നെ നേരത്തെ ശ്രദ്ധേയമായി മാറിയിരുന്നു.

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പോസ്റ്ററുകളും അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. വിജയ് ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം ബിഗിലിന്റെതായി മുന്‍പ് പുറത്തിറങ്ങിയ പോസ്റ്റര്‍ കഴിഞ്ഞ ദിവസം വിവാദത്തില്‍പ്പെട്ടിരുന്നു. ബിഗിലിന്റെ പോസ്റ്റര്‍ തങ്ങളെ അപമാനിക്കുന്ന തരത്തിലാണെന്ന് ആരോപിച്ച് ഇറച്ചിക്കച്ചവടക്കാരുടെ സംഘടനയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇറച്ചിവെട്ടുന്ന കത്തി

ഇറച്ചിവെട്ടുന്ന കത്തി സ്ലാബിന് മുകളില്‍ വെച്ച് അതിന് മേലെ വിജയ് കാല്‍ കയറ്റി വെച്ചിരിക്കുന്ന പോസ്റ്ററാണ് വ്യാപാരികളെ ചൊടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നിന്നുളള ഇറച്ചി വില്‍പ്പനക്കാരന്‍ ഉക്കടം പോലീസ് സ്‌റ്റേഷനിലെത്തി ബിഗിലിന്റെ പോസ്റ്റര്‍ കീറിയിരുന്നു. ഇതുസംബന്ധിച്ച് ഇറച്ചിവില്‍പ്പനക്കാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയതായും അറിയുന്നു. അപകീര്‍ത്തികരമായ പോസ്റ്ററിനെതിരെ നടപടിയെടുക്കാനും ബിഗിലിലെ ഈ രംഗം വെട്ടിമാറ്റാനും ഇവര്‍ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം 140 കോടി ബഡ്ജറ്റിലാണ്

അതേസമയം 140 കോടി ബഡ്ജറ്റിലാണ് ദളപതി ചിത്രം അണിയിച്ചൊരുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തുടര്‍ച്ചയായ വിജയ ചിത്രങ്ങള്‍ക്ക് ശേഷം വിജയും അറ്റ്‌ലീയും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമ കൂടിയാണിത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാവുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഇത്തവണ വിജയ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒക്ടോബര്‍ 27നാണ്

ഒക്ടോബര്‍ 27നാണ് വിജയ് ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുകയെന്ന് അറിയുന്നു. സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാന്‍ തന്നെയാണ് ഇത്തവണയും വിജയ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. ബിഗിലിന്റെതായി പുറത്തിറങ്ങിയ പാട്ടുകളെല്ലാം നേരത്തെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയിരുന്നു. ഇത്തവണ വിജയുടെ പാട്ടും പുതിയ ചിത്രത്തിലുണ്ട്.

Recommended Video

What Vijay Said About His Fans During Bigil Audio Launch | FilmiBeat Malayalam
കഥാപാത്രങ്ങളായി

വിവേക്, യോഗി ബാബു, കതിര്‍, ഡാനിയേല്‍ ബാലാജി, ജാക്കി ഷ്‌റോഫ്, റീബ മോണിക്ക ജോണ്‍, വര്‍ഷ ബൊലമ്മ, അമൃത അയ്യര്‍, ഇന്ദുജ തുടങ്ങിയവരാണ് ബിഗിലില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒപ്പം വനിതാ ഫുട്‌ബോള്‍ താരങ്ങളും ചിത്രത്തില്‍ എത്തുന്നു. സ്‌പോര്‍ട്‌സ് ത്രില്ലറായിട്ടാണ് ബിഗില്‍ അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തില്‍ വനിത ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാനായി എത്തുന്ന കോച്ചായിട്ടാണ് വിജയ് എ്ത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X