മീനയ്ക്കു പകരം മീന

By Staff

കഥ പറയുമ്പോഴിന്റെ റീമേക്കായ രജനീകാന്ത് ചിത്രം കുചേലനിലും മീന വേഷമിടും. കഥ പറയുമ്പോഴില്‍ അവതരിപ്പിച്ച അതേ കഥാപാത്രം തന്നെയാണ് കുചേലനിലും മീനക്ക് ലഭിച്ചിരിക്കുന്നത്.

കഥ പറയുമ്പോഴില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച ബാര്‍ബാര്‍ ബാലന്റെ ഭാര്യയായാണ് മീന വേഷമിട്ടത്. കുചേലനില്‍ ബാര്‍ബറുടെ വേഷത്തിലെത്തുന്നത് പശുപതിയാണ്.

പശുപതിയുടെ ഭാര്യയുടെ വേഷത്തില്‍ ആദ്യം പരിഗണിച്ചിരുന്നത് സിമ്രാനെയാണ്. എന്നാല്‍ സിമ്രാന്‍ മുന്നോട്ടുവച്ച നിബന്ധനകള്‍ കാരണം അവരെ ഈ ചിത്രത്തില്‍ നിന്നുമൊഴിവാക്കി. പകരം തബുവിനെയും മീനയെയുമാണ് പരിഗണിച്ചത്. ഒടുവില്‍ തബുവിനെ പിന്തള്ളി മീനക്ക് നറുക്ക് വീണു.

മീന രജനീകാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നത് ഇതാദ്യമല്ല. മുത്തുവില് രജനീകാന്തിന്റെ നായികയായി മീന അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഇത്തവണ രജനിയുടെ നായികാവേഷമല്ല മീനക്ക് ലഭിച്ചിരിക്കുന്നത്. രജനീകാന്തിന്റെ നായികയായി നയന്‍താര വേഷമിടുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X