ഇരുപത്തിനാല് വർഷങ്ങൾക്ക് ശേഷം വീണ്ടും! തലൈവർ 168 ൽ രജനിയുടെ നായികയാകുന്നത് പ്രേക്ഷകരുടെ പ്രിയനടി
മലയാളത്തിലു തെന്നിന്ത്യൻ ഭാഷയിലും ഒരുപോലെ നിളങ്ങി നിന്ന താരമായിരുന്നു മീന. മോഹൻലാൽ, മമ്മൂട്ടി, രജനികാന്ത് എന്നിങ്ങനെ തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായകന്മാരുടെ നായികയായി മീര തിളങ്ങിയിട്ടുണ്ട്. ഈ ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്.

ഒരുകാലത്ത് കോളിവുഡിലെ ഹിറ്റ് ജോഡികളായിരുന്നു സ്റ്റൈൽമന്നൻ രജനികാന്തും നടി മീനയും. ഈ ഡോഡികളിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുങ്ങിയിട്ടുണ്ട്. ഇരുപത്തിനാല് വർഷങ്ങൾക്ക് ശേഷ ഈ താര ജോഡികൾ വീണ്ടും ഒന്നിക്കുകയാണ്. രജനിയുടെ നായികയായി വീണ്ടും പ്രേക്ഷകുടെ മുന്നിൽ എത്തുകയാണ്. തമിഴകത്തെ ഹിറ്റ് സംവിധായകനായ ശിവ സംവിധാനം ചെയ്യുന്ന തലൈവർ 168 എന്ന ചിത്രത്തിലാണ് മീന വീണ്ടും രജനിയുടെ നായികയാകുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്.
രജനിയുടെ മകളായും നായികയായും തിളങ്ങാൻ മീനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 1982 ൽ പുറത്തിറങ്ങിയ എങ്കേയോ കേട്ട കുറ എന്ന ചിത്രത്തിൽ സ്റ്റൈൽ മന്നന്റെ മകളായി താരം എത്തിയിരുന്നു. യജമാൻ, വീര , എന്നീ ചിത്രങ്ങളിൽ നായികയായി തിളങ്ങി.1995 ൽ പുറത്തിറങ്ങിയ മുത്തുവിലാണ് മീന രജനീകാന്തിന്റെ നായികയായി ഒടുവിൽ അഭിനയിച്ചത്.


Click it and Unblock the Notifications











