Just In
- 8 hrs ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 9 hrs ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 10 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
- 11 hrs ago
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
Don't Miss!
- Sports
IND vs AUS: ഇന്ത്യ തിരിച്ചടിക്കുന്നു, താക്കൂറിന് മൂന്നു വിക്കറ്റ്
- Lifestyle
ജോലിനേട്ടവും സമാധാനവും ഈ രാശിക്കാര്‍ക്ക് ഫലം; രാശിഫലം
- News
ഏവിയേഷന്‍ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി; 24 കാരനും സുഹൃത്തും അറസ്റ്റില്‍
- Finance
കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം
- Automobiles
വാണിജ്യ വാഹനങ്ങള്‍ക്കായി V-സ്റ്റീല്‍ മിക്സ് M721 ടയറുകളുമായി ബ്രിഡ്ജ്സ്റ്റോണ്
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എല്ലാം പഴയതു പോലെ ആകുമെന്ന് പ്രതീക്ഷിക്കുന്നു, വിശ്വാസം കൈ വിടാതെ മീന, പുതിയ ചിത്രം വൈറലാകുന്നു
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മീന. ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ നടി പിന്നീട് തെന്നിന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങിയ മീന ഇപ്പോഴും തെന്നിന്ത്യൻ സിനിമയുടെ ഭാഗ്യ നായികയാണ്. വളരെ ചുരുങ്ങിയ നടിമാർക്ക് മാത്രമാണ് തെന്നിന്ത്യയിൽ ഈ ഭാഗ്യം ലഭിക്കുന്നത്. വിവാഹത്തിന് ശേഷം അമ്മ റോളുകൾ മാത്രമാണ് നടിമാരെ തേടി എത്തുന്നത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി നായിക തുല്യമായ കഥാപാത്രങ്ങളാണ് മീനയെതേടിയെത്തുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമാണ് മീന. ഇപ്പോൾ സിനിമാ കോളങ്ങളിൽ ഇടം പിടിക്കുന്നത് നടിയുടെ പുതിയ ചിത്രമാണ്. മീന തന്നെയാണ് സോഷ്യൽ മീഡിയ പേജിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിമാനത്തിൽ യാത്ര ചെയ്യുന്ന ചിത്രമാണ് മീന പങ്കുവെച്ചിരിക്കുന്നത്. പുതിയ വിമാനയാത്ര ലുക്ക് പരിചിതമാകുന്നു. പക്ഷേ എല്ലാം പഴയതുപോലെയാകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് കുറിച്ച് കൊണ്ടാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. മീനയുടെ ചിത്രവും പോസ്റ്റും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. മികച്ച കമന്റുകളാണ് നടിയുടെ ചിത്രത്തിന് ലഭിക്കുന്നത്.
ദിവസങ്ങൾക്ക് മുൻപ് മകൾ നൈനികയ്ക്കും അമ്മയ്ക്കൊപ്പവുമുള്ള ചിത്രം നടി ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. കുടുംബത്തിനോടൊപ്പം പുറത്തു പോയ ചിത്രമായിരുന്നു അത്. ഏറെ നാളുകൾക്ക് ശേഷമാണ് നൈനികയെ പ്രേക്ഷകർ കാണുന്നത്. മീനയെ പോലെ തന്നെ മകൾക്കും സിനിമയിൽ കൈനിറയെ ആരാധകരുണ്ട്. ഒറ്റ ചിത്രത്തിലൂടെയാണ് നൈനിക തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായത്.
വിജയ് ചിത്രമായ തെരിയിലൂടെയാണ് നൈനിക സിനിമയിൽ എത്തിയത്. വിജയ് യുടെ മകളായിട്ടായിരുന്നു താരപുത്രിയുടെ വരവ്. സിനിമയെ പോലെ തന്നെ നൈനികയും പ്രേക്ഷകരുടെ ഇടയിൽ വളെരയധികം ചർച്ചയായിരുന്നു, ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനമായിരുന്നു കുഞ്ഞ് നൈനിക കാഴ്ചവെച്ചത്. എന്നാൽ തെരിയ്ക്ക് ശേഷം താരപുത്രി സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ദൃശ്യം 2വാണ് മീനയുടെ ഏറ്റവും പുതിയ ചിത്രം. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മീന മലയാളത്തിൽ എത്തുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ ദൃശ്യം 2 ന്റെ പുതിയ ടീസർ ജനുവരി 1ന് പുറത്തു വരും.