ഭര്‍ത്താവിന്റെ മരണാനന്തര കര്‍മ്മം ചെയ്യാൻ എനിക്ക് അധികാരമില്ലേ? ചുറ്റും നടന്നതൊന്നും മനസിലായില്ലെന്ന് നടി മീന
ഭര്‍ത്താവിന്റെ വിയോഗമുണ്ടായതിന് ശേഷമാണ് പ്രശസ്ത നടി മീനയെ കുറിച്ചുള്ള വാര്‍ത്തകള്‍ വീണ്ടും സജീവമാകുന്നത്. തെന്നിന്ത്യന്‍ ഭാഷകളില്‍ ഒരുപോലെ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണെങ്കിലും മലയാളത്തിലും മീനയുടെ സാന്നിധ്യം ശ്രദ്ധേയമാണ്. മോഹന്‍ലാലിനൊപ്പം ദൃശ്യം മൂവിയുടെ സീരിസുകളില്‍ നായികയായിട്ടെത്തിയത് മീനയായിരുന്നു. അതുപോലെ കൈനിറയെ സിനിമകളുമായി തിരക്കിലാണ് നടി.
ഇതിനിടയില്‍ 2022 ലായിരുന്നു മീനയുടെ ഭര്‍ത്താവ് മരണപ്പെടുന്നത്. ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ച് വന്നിരുന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്ന വിദ്യാസാഗറാണ് നടിയുടെ ഭര്‍ത്താവ്. കുറച്ച് വര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായിട്ടുള്ള അസുഖത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. എങ്ങനെയും ഭര്‍ത്താവിനെ രക്ഷിക്കാനുള്ള മീനയുടെ ശ്രമങ്ങള്‍ പരാജയപ്പെടുകയും അപ്രതീക്ഷിതമായി സാഗര്‍ മരണപ്പെടുകയുമായിരുന്നു.

താരഭര്‍ത്താവിന്റെ വിയോഗമറിഞ്ഞതും യൂട്യൂബേഴ്‌സും മാധ്യമപ്രവര്‍ത്തകരുമൊക്കെ നടിയുടെ വീടിന് ചുറ്റും കൂടിയിരുന്നു. പിന്നാലെ സംസ്‌കാര ചടങ്ങുകളുടെ ദൃശ്യങ്ങളും ചിലര്‍ പകര്‍ത്തി. ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തിയത് ഭാര്യയായ മീനയായിരുന്നു. എന്നാല്‍ അത് ശരിയാണോ എന്ന ചോദ്യാണ് അന്ന് ഉയര്‍ന്ന് വന്നത്. മാത്രമല്ല ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ നടിയെ അധിഷേപിച്ച് കൊണ്ടും ചിലര്‍ എത്തിയിരുന്നു. അവര്‍ക്കെല്ലാമുള്ള മറുപടിയായി മീന പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍.
'ആ സമയത്ത് എനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്നോ, ആരൊക്കെയാണ് ചുറ്റിനും അവരൊക്കെ എന്താണ് സംസാരിക്കുന്നതെന്ന് എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. എന്നാല്‍ അതിന് ശേഷമാണ് അന്ത്യകര്‍മങ്ങള്‍ എങ്ങനെ നടത്തണമെന്നുള്ളതിനെ കുറിച്ചുള്ള ചര്‍ച്ച ഞാന്‍ കണ്ടതെന്ന് മീന പറയുന്നു. അദ്ദേഹം എന്റെ ഭര്‍ത്താവാണ്, ഞാന്‍ അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്തു. അതില്‍ ആര്‍ക്കാണ് പ്രശ്നമെന്ന് എനിക്കറിയില്ല.

എനിക്ക് ശരിയെന്ന് തോന്നിയതാണ് ഞാന്‍ ചെയ്തത്. മറ്റുള്ളവര്‍ ഇതൊരു സംവാദവും വിവാദവുമാക്കുമെന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ ചെയ്തത് എന്റെ മാത്രം ഭര്‍ത്താവിന് വേണ്ടിയാണെന്നും അതിന് ആര്‍ക്കാണ് പ്രശ്‌നമെന്നുമാണ് അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ മീന ചോദിച്ചത്.
2009 ലായിരുന്നു മീനയും വിദ്യസാഗറും തമ്മിലുള്ള വിവാഹം. സിനിമയില്‍ നായികയായി തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു മീനയുടെ കല്യാണം. വൈകാതെ മകള്‍ നൈനികയ്ക്ക് നടി ജന്മം നല്‍കി. ഈ കാലയളവില്‍ സിനിമയില്‍ നിന്നും ചെറിയ ഗ്യാപ്പ് എടുത്തെങ്കിലും നായികയായി തന്നെ നടി വീണ്ടും സജീവമായി അഭിനയിച്ചു. കൊറോണ വന്നതോടെയാണ് നടിയുടെ ഭര്‍ത്താവിന് അസുഖം ഗുരുതരമാകുന്നത്.
ബാംഗ്ലൂരില്‍ നിന്നുള്ള സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ വിദ്യാസാഗര്‍ മീനയുടെയും മകളുടെയും കൂടെ സന്തുഷ്ടനായി ജീവിക്കുകയായിരുന്നു. ഇതിനിടയില്‍ കുടുംബത്തിലെ എല്ലാവര്‍ക്കും കൊറോണ ബാധിച്ചു. മീനയുടെ അമ്മയ്ക്കും മകള്‍ക്കുമെല്ലാം വൈറസ് ബാധയുണ്ടായെങ്കിലും വിദ്യാസാഗറിന്റെ ശ്വാസകോശത്തെ ഇത് വല്ലാതെ ബാധിച്ചു. അങ്ങനെ അണുബാധയുണ്ടായിട്ടാണ് 48-ാമത്തെ വയസില്‍ അദ്ദേഹത്തിന് മരണപ്പെടേണ്ടി വന്നത്.
വിദ്യാസാഗറിന്റെ ബാംഗ്ലൂരിലെ വീടിന് സമീപം ധാരാളം പ്രാവുകളെ വളര്‍ത്തിയിരുന്നു എന്നും മലിനമായ വായു ശ്വസിച്ചതാണ് ശ്വാസകോശത്തില്‍ അലര്‍ജി ഉണ്ടാവാന്‍ കാരണമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതോടെ ശ്വാസകോശം പൂര്‍ണമായിട്ടും തകരാറിലായി. ആശുപത്രിയില്‍ നിന്നും വിദഗ്ദ ചികിത്സയ്ക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങളൊക്കെ നടത്തിയെങ്കിലും സാഗറിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു. ശേഷം മീനയും മകളും ചേര്‍ന്നാണ് അദ്ദേഹത്തിന്റെ ശവസംസ്‌കാരം നടത്തിയത്. അന്നത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി മാറി.


Click it and Unblock the Notifications