»   » സൂപ്പര്‍ ആക്ഷന്‍, റൊമാന്‍സ്, ഡാന്‍സ്; കാളിദാസനും ഒട്ടും മോശമല്ല; കാണൂ

സൂപ്പര്‍ ആക്ഷന്‍, റൊമാന്‍സ്, ഡാന്‍സ്; കാളിദാസനും ഒട്ടും മോശമല്ല; കാണൂ

Written By:
Subscribe to Filmibeat Malayalam

കാളിദാസ് ജയറാം നായകനാകുന്ന അടുത്ത തമിഴ് ചിത്രത്തിന്റെ ട്രെയിലറും റിലീസ് ചെയ്തു. ആദ്യ ചിത്രമായ ഒരു പക്ക കഥൈ എന്ന ചിത്രത്തിന്റെ റിലീസിന് മുമ്പാണ് അടുത്ത ചിത്രവും കാളിദാസിന്റേതായി റിലീസിന് തയ്യാറെടുക്കുന്നത്.

മീന്‍ കുഴമ്പും മണ്‍പാനയും എന്ന് പേരിട്ടിരിയ്ക്കുന്ന ഈ ചിത്രത്തില്‍ കാളിദാസിനൊപ്പം പ്രഭു, കമല്‍ ഹസന്‍ തുടങ്ങിയൊരു വന്‍താരനിരയുണ്ട്. കാളിദാസിന്റെ അച്ഛനായിട്ടാണ് പ്രഭു ചിത്രത്തിലെത്തുന്നത്. അതിഥി താരമായി കമലും അഭിനയിക്കുന്നു.

kalidas

ചെറുതെങ്കിലും പെര്‍ഫക്ടായ ആക്ഷനും റൊമാന്‍സും കാളിദാസിന് വഴങ്ങുന്നുണ്ടെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തം. ഡാന്‍സ് രംഗങ്ങളാണ് എടുത്തു പറയേണ്ടത്. അഷ്‌ന സവേരിയാണ് ചിത്രത്തിലെ നായിക. ഉര്‍വശി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു.

പ്രശസ്ത തമിഴ് സംവിധായരന്‍ സുശീന്ദ്രന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന അമുദേശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡി ഇമ്മാന്റേതാണ് സംഗീതം. ഇപ്പോള്‍ ട്രെയിലര്‍ കാണൂ...

English summary
Meenkuzhambum Manpaanayum Trailer
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam