മീരാ ജാസ്മിന്‍ വീണ്ടും വിവാദത്തില്‍
സെറ്റില് താമസിച്ചു വരുന്ന നടിയെന്ന ചീത്തപ്പേര് പണ്ടേയുളളതാണ് മീരാ ജാസ്മിന്റെ പേരില്. പത്തു മണിക്കേ നടി ഉറക്കമെണീക്കൂവെന്നാണ് പരാതി. ഒരുങ്ങിയൊരുങ്ങി ലൊക്കേഷനിലെത്തുന്പോഴേയ്ക്കും ഒരു നേരമാകും.
മീരയ്ക്ക് തൈറോയിഡ് പ്രശ്നങ്ങളുണ്ടെന്നാണ് ഇപ്പോഴത്തെ ആരോപണം. തൈറോയിഡ് വീക്കവും അതിനു കഴിക്കുന്ന മരുന്നുകളും കാരണമാണ് മീര ഉണരാന് വൈകുന്നതെന്ന് തമിഴ് മാധ്യമങ്ങളാണ് കണ്ടെത്തിയത്.
ഏതായാലും തനിക്ക് ഇത്തരമൊരു രോഗമുണ്ടെന്ന ഊഹാപോഹങ്ങള് പരത്തുന്നവര്ക്കെതിരെ മീര ശക്തമായി രംഗത്തു വന്നിട്ടുണ്ട്. തന്നെ അപകീര്ത്തിപ്പെടുത്താന് എന്തും എഴുതിവിടുകയാണ് ചില മാധ്യമങ്ങളെന്നാണ് മീരയുടെ ആരോപണം.
സെറ്റിലെത്താന് തുടര്ച്ചയായി വൈകിയതിന്റെ പേരില് ഷങ്കറിന്റെ സിനിമയില് നിന്ന് മീരയെ ഒഴിവാക്കിയെന്ന വാര്ത്ത ഈയടുത്താണ് പുറത്തു വന്നത്.
തമിഴില് തനിക്ക് ആവശ്യത്തിന് അവസരങ്ങളുണ്ടെന്നും കുബുദ്ധികളുടെ ദുഷ്പ്രചരണം കൊണ്ട് ഫലമൊന്നും ഉണ്ടാകാന് പോകുന്നില്ലെന്നും മീരാ ജാസ്മിന് പറയുന്നു.
ബന്ധപ്പെട്ട വാര്ത്തകള്
മീരാ ജാസ്മിന്റെ ചിത്രങ്ങള്


Click it and Unblock the Notifications