മീര ജാസ്മിന്‍ വീണ്ടുമെത്തുന്നു
ചെന്നൈ: വിവാഹത്തിനുശേഷം സിനിമയില്‍ നിന്നും മാറിനില്‍ക്കുകയായിരുന്ന നടി മീരാ ജാസ്മിന്റെ മറ്റൊരു സിനിമ റിലീസിനൊരുങ്ങുന്നു. എസ്. പാര്‍ത്ഥിപന്‍ സംവിധാനം ചെയ്യുന്ന വിങ്ക്യാനി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പാര്‍ത്തി നായകനാകുന്ന ചിത്രത്തില്‍ വിവേക്, സുരേഷ് നായര്‍, ബാലസിങ്ങ്, ബാലു ആനന്ദ് തുടങ്ങിയവരാണ് മുഖ്യ കഥാപാത്രങ്ങളാകുന്നത്.
ഒരു ശാസ്ത്രജ്ഞന്റെ ഭാര്യയാകുന്നതും വിവാഹശേഷം അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളുമാണ് സിനിമയുടെ പ്രേമേയം. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നതെന്ന് മീര ജാസ്മിന്‍ പറഞ്ഞു. ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നും ബോക്‌സോഫീസില്‍ വിജയം നേടുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
മികച്ച അഭിനയപ്രാധാന്യം ഉള്ളതിനാലാണ് ചിത്രത്തിനുവേണ്ടി കരാറിലേര്‍പ്പെട്ടതെന്ന് മീര നേരത്തെ തന്നെ പറഞ്ഞിരുന്നു. സിനിമയിലെ പാട്ടുകള്‍ പ്രധാനമായും ചിത്രീകരിച്ചത് വിദേശത്തുവെച്ചാണ്. സയന്‍സുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് സിനിമ ഏറെ പ്രയോജനം ചെയ്യുമെന്നാണ് അണിയറക്കാര്‍ പറയുന്നത്.
തിരുവനന്തപുരം സ്വദേശിയായ അനി ജോണുമായുള്ള വിവാഹത്തിനുശേഷം മീര സിനിമയില്‍ നിന്നും വിട്ടു നല്‍ക്കുകയായിരുന്നു. അനിലുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പൈട്ടുണ്ടായ നിയമ തടസ്സം അടുത്തിടെ വാര്‍ത്തയായിരുന്നു. അനില്‍ മറ്റൊരു വിവാഹം കഴിച്ചതാണെന്ന പരാതിയെ തുടര്‍ന്ന് നഗരസഭ വിവാഹ രജിസ്‌ട്രേഷന്‍ തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്.


Click it and Unblock the Notifications