കഴിഞ്ഞ ഏഴ് വര്‍ഷമായി തൃഷ തന്നോട് ചെയ്യുന്ന ക്രൂരത തുടരുന്നു; ആരോപണവുമായി മീര
താനൊരു സൂപ്പര്‍ മോഡല്‍ ആണെന്ന് സ്വയം വിശേഷിപ്പിയ്ക്കുന്ന മീര മിഥുന്‍ കോളിവുഡ് സിനിമാ ലോകത്തെ ഓരോ താരങ്ങളെയായി ലക്ഷ്യവച്ച് എറിയുകയാണ്. വിജയ്, രജനികാന്ത് തുടങ്ങിയ മുന്‍നിര നായകന്മാര്‍ക്കെതിരെയുള്ള അമ്പ് ഏയ്തു കഴിഞ്ഞ്, ഇതാ നായികമാര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ബിഗ്ഗ് ബോസിലൂടെ ശ്രദ്ധ നേടിയ മീര മിഥുന്‍.
ഐശ്വര്യ രാജേഷിനെതിരെ ദിവസങ്ങള്‍ക്ക് മുന്‍പ് ചില ആരോപണങ്ങളുമായി മീര മിഥുന്‍ രംഗത്തെത്തിയിരുന്നു. നെപ്പോട്ടിസത്തിന്റെ പ്രൊഡക്ട് ആണ് ഐശ്വര്യ എന്നായിരുന്നു മീരയുടെ പ്രസ്താവന. തൃഷ തന്റെ സ്റ്റൈലുകള്‍ അനുകരിക്കുകയാണെന്ന വാദവുമായി നേരത്തെ മീര മിഥുന്‍ ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. ഇത് നടിയെ പലവിധത്തിലുള്ള ട്രോളുകള്‍ക്കും ഇരയാക്കി.
വീണ്ടും തൃഷയ്‌ക്കെതിരെ വേറൊരു അമ്പുമായി വരികയാണ് സ്വയം പ്രഖ്യാപിത സൂപ്പര്‍ മോഡല്‍. കോളിവുഡ് മാഫിയയുമായി കൂട്ടു ചേര്‍ന്ന് തന്നെ ഇന്റസ്ട്രിയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിയ്ക്കുകയാണ് തൃഷ എന്നാണ് മീരയുടെ ആരോപണം. എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ നിന്ന് എന്നെ പുറത്താക്കാന്‍ കാരണം തൃഷയാണ്. ഇതിന് തെളിവായി താന്‍ ഒരു വീഡിയോ അധികം വൈകാതെ പുറത്തിറക്കുമെന്നും മീര പറയുന്നു.

'മിസ് ചെന്നൈ ആയ, 5.5 അടി നീളമുള്ള പെണ്‍കുട്ടി സഹതാര വേഷത്തിലൂടെ നായികയായി മാറി. അവളാണ് തൃഷ കൃഷ്ണ. പിന്നീട് എന്നെ പോലൊരു മികച്ച മോഡല്‍ രംഗത്ത് എത്തിയപ്പോള്‍ തൃഷയുടെ സുരക്ഷയ്ക്ക് കോട്ടം തട്ടി. കോളിവുഡ് മാഫിയയുമായി കൂട്ടുപിടിച്ച് എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ നിന്ന് എന്നെ പുറത്താക്കി. ഏഴ് വര്‍ഷത്തിനപ്പുറവും തൃഷ തന്റെ ക്രൂര പ്രവൃത്തി തുടരുകയാണ്. പേട്ട എന്ന ചിത്രത്തില്‍ നിന്ന് എന്നെ ഒഴിവാക്കിയത് തൃഷ കൃഷ്ണയാണ്. ഇതുമായി ബന്ധപ്പെട്ട പൂര്‍ണ വീഡിയോ ഞാന്‍ പുറത്തുവിടും' എന്നാണ് മീര മിഥുന്റെ ട്വിറ്റര്‍ പോസ്റ്റുകള്‍.
Recommended Video
എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ തൃഷയുടെ സുഹൃത്തായി ഒരു വേഷം മീര മിഥുന്‍ ചെയ്തിരുന്നു. തൃഷയ്ക്കും അജിത്തിനുമൊപ്പം ചില രംഗങ്ങള്‍ ചിത്രീകരിച്ചതാണ്. പക്ഷെ സിനിമ തിയേറ്ററില്‍ എത്തിയപ്പോള്‍ മീര അഭിനയിച്ച രംഗങ്ങള്‍ ഉണ്ടായിരുന്നില്ല. പേട്ടയില്‍ തൃഷ ചെയ്ത കഥാപാത്രത്തിന് വേണ്ടി തന്നെ ഓഡിഷന്‍ ചെയ്തിരുന്നു എന്നും പിന്നീട് പുറത്താക്കപ്പെട്ടു എന്നും നേരത്തെയും നടി ആരോപിച്ചിരുന്നു.


Click it and Unblock the Notifications











