വിജയ് കോപ്പിയടിച്ചു എന്ന് മീരാ മിഥുന്‍! പിന്നാലെ ട്രോളുമായി സോഷ്യല്‍ മീഡിയ
ബിഗ് ബോസ് തമിഴില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് മീര മിഥുന്‍. കമല്‍ഹാസന്‍ അവതാരകനായി എത്തിയ ഷോയില്‍ നടി പറഞ്ഞ കാര്യങ്ങള്‍ വിവാദമായി മാറിയിരുന്നു. സംവിധായകന്‍ ചേരന്‍ തന്നെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്ന് ആരോപിച്ചായിരുന്നു നടി രംഗത്തെത്തിയിരുന്നത്. പിന്നാലെ ചേരന്‍ അത് നിഷേധിച്ച് എത്തിയിരുന്നു

ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയിലാണ് മീര മിഥുന്‍ സജീവമായത്. ദളപതി വിജയ്‌ക്കെതിരെയുളള നടിയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാസ്റ്റര്‍ സെക്കന്റ് ലുക്കില്‍ വിജയ് തന്നെ കോപ്പിയടിച്ചതാണെന്നാണ് മീര മിഥുന്‍ ആരോപിച്ചിരിക്കുന്നത്. വിജയ് ചുണ്ടില്‍ വിരല്‍ വെച്ച് നില്‍ക്കുന്ന പോസ് തന്നെ കോപ്പി ചെയ്തതാണെന്ന് അതേ
പോസിലുളള ഫോട്ടോ പങ്കുവെച്ചാണ് നടി കുറിച്ചത്.
"ആര് ആരെയാണ് കോപ്പി ചെയ്തിരിക്കുന്നത്. 2019 ഡിസംബറിലെ കിംഗ്ഫിഷര്‍ റാംപില്‍ നിന്നുളള ഫോട്ടോയാണിത്. ഉത്തരം എല്ലാവര്‍ക്കും അറിയാം". നടി ട്വീറ്റ് ചെയ്തു. മാസ്റ്റര്‍ മൂവി പേജ്, മാസ്റ്റര്‍ ഓഡിയോ ലോഞ്ച് എന്നിങ്ങനെ ടാഗ് ചെയ്താണ് നടി ട്വീറ്റ് ചെയ്തിരിക്കുന്നത്. മീരയുടെ ട്വീറ്റിന് പിന്നാലെ ട്രോളുമായി സോഷ്യല്‍ മീഡിയ എത്തിയിരുന്നു.
നിരവധി കമന്റുകളും ട്രോളുകളുമാണ് നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്നത്. നേരത്തെ മാസ്റ്ററിന്റെ സെക്കന്റ് ലുക്ക് സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. മാനഗരം, കൈദി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമ റിലീസിങ്ങിനൊരുങ്ങുകയാണ്. വിജയ് സേതുപതി, മാളവിക മോഹനന്‍, ഗൗരി കിഷന്‍, അര്‍ജുന്‍ ദാസ്, ആന്‍ഡ്രിയ ജെര്‍മിയാഹ്,ശാന്തനു ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച് അടുത്തിടെയാണ് നടന്നത്. അനിരുദ്ധ് രവിചന്ദറാണ് സിനിമയ്ക്ക് സംഗീതമൊരുക്കിയിരിക്കുന്നത്. മാസ്റ്ററില്‍ ഒരു കോളേജ് അധ്യാപകനായിട്ടാണ് വിജയ് എത്തുന്നത്. ബിഗിലിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് വിജയുടെ മാസ്റ്റര്‍ എത്തുന്നത്. നിലവില്‍ സിനിമയുടെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സമ്മര്‍ റിലീസായിട്ടാണ് വിജയ് ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുക.


Click it and Unblock the Notifications











